ഇടുക്കിയിലെ ഗ്രാമീണ കര്‍ഷകന്‍ തോമസിന് ദേശീയ അംഗീകാരം
തൊടുപുഴ: നൂതന കുരുമുളക് വികസിപ്പിച്ചെടുത്ത ഗ്രാമീണകര്‍ഷകന് ദേശീയ അംഗീകാരം. കാഞ്ചിയാര്‍ സ്വദേശി ടി.ടി തോമസിനെയാണ് മികച്ച കര്‍ഷക കണ്ടെത്തലിനുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയ അംഗീകാരം തേടിയെത്തിയത്. ഒരോ ഞെട്ടിലും പല കുലകളായി കായ്ക്കുന്ന കുരുമുളകിനം കണ്ടെത്തി പ്രചരിപിച്ചതിനാണ് അംഗീകാരം.
നാടന്‍ ഇനങ്ങള്‍ക്കു വേണ്ടിയുള്ള തെരച്ചിലിനിടയിലാണ് ഇടുക്കി കാടുകള്‍ക്കിടയില്‍ നിന്ന് ഈ അപൂര്‍വ ഇനത്തെ തോമസ് കണ്ടെത്തിയത്. സാധാരണ കുരുമുളകിനങ്ങളിലെല്ലാം ഒരുഞെട്ടില്‍ ഒരു കുലവീതം ഉണ്ടാകുമ്പോള്‍ തോമസ് കണ്ടെത്തിയ ഇനത്തില്‍ പലകുലകളായി പൊട്ടിവിരിയുന്ന കുരുമുളകാണ് ഉള്ളത്. ഓരോ ഞെട്ടില്‍ നിന്നുമുണ്ടാകുന്ന കുലകള്‍ 60 മുതല്‍ 80വരെ ശാഖകളായി വളരുന്നു. ഇങ്ങനെയുണ്ടാകുന്ന കുലകളില്‍ 400 മണികള്‍ വരെകാണാം.
സാധാരണ ഇനങ്ങളിലും സങ്കര ഇനങ്ങളിലും പരമാവധി 80 മണികള്‍ വരെയാണ് കാണപ്പെടുക.സാധാരണ ഇനങ്ങള്‍ ഒരു വള്ളിയില്‍ നിന്ന് ഒരു കിലോഗ്രാം മുതല്‍ ഒന്നര കിലോഗ്രാം വരെ കുരുമുളക് തരുമ്പോള്‍ തെക്കന്‍ കുരുമുളകെന്ന് തോമസ് പേരിട്ട ഇനം നാലുകിലോഗ്രം വരെ തരുന്നു.
തെക്കന്‍ കുരുമുളകിന്റെ സവിശേഷതകള്‍ നാട്ടില്‍ പരന്നതോടെ മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ പതിവായി. കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ സുഗന്ധവിളഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ഈ ഇനത്തെ പറ്റിപഠനങ്ങള്‍ നടത്തുകയും ഇത് കൂടുതല്‍ ഉല്‍പാദനക്ഷമതയും കീടപ്രതിരോധ ശക്തിയും ഉള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തു.
തോമസിനെ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തത് കാര്‍ഷിക സര്‍വകലാശാല ബൗധിക സ്വത്തവകാശ സെല്‍ ഗവേഷണ ഡയറക്ടറേറ്റിലൂടെ തോമസിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
ദേശീയ കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് 17 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ 76 കാരനായ തോമസ് പുരസ്‌കാരം ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."