HOME
DETAILS
MAL
പി.ജി ഡോക്ടര്‍മാരുടെ സമരം: ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍
backup
March 15 2017 | 18:03 PM
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി.
സമരത്തില്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചതായി ജീവനക്കാര്‍ പറഞ്ഞു.
പി.ജി ഡോക്ടര്‍മാരുടെ നിര്ബിന്ധിത സേവനം മൂന്നുവര്‍ഷമായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."