മോതിഹാരി കൂട്ടബലാത്സംഗം: പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ബിഹാറിലെ മോതിഹാരിയില്‍ 21 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. മോതിഹാരി സ്വദേശി സമിഹുള്ളയാണ് അറസ്റ്റിലായത്. സമിയുള്ളയും ബന്ധുക്കളായ മറ്റു നാലു പേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. വയലില്‍ വച്ച് പെണ്‍കുട്ടിയെ സമിഹുള്ള പീഡിപ്പിക്കുകയും പീഡനം ഇയാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രതിയെ പെണ്‍കുട്ടി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. തുടര്‍ന്ന് സമിയുള്ളയും ഇയാളുടെ ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് വിധേയയാക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചെന്ന് കരുതിയ അക്രമി സംഘം ഇവരെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പൊലിസാണ് അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."