കൈയേറ്റം പൊളിച്ച് നീക്കല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു
അമ്പലപ്പുഴ : ദേശീയ പാതയോരങ്ങളുടെ ഇരുവശങ്ങളിലും അനകൃതമായി കൈയേറ്റം നടത്തി സ്ഥാപിച്ചിരിയ്ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ച് നീ ക്കുന്നതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത് .
അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയാണ് അനകൃത കൈയേറ്റം ഒഴിയ്പ്പിക്കല്‍ നടപടി.ആദ്യ ഘട്ടം അരൂരില്‍ നിന്നും മാരാരികുളംവരെയും തുടര്‍ന്നു് മാരാരികുളത്ത് നിന്നും കരുവാറ്റ വരയെയും ഇവിടെ നിന്നും കൃഷ്ണപുരം വരെയുള്ള അനകൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കും.
ഉടമകള്‍ കൈയ്യേറി സ്ഥാപിച്ച സ്ഥാപനങ്ങള്‍ 15 ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നും ഇത് ലംഘിയ്ക്കുകയാണെങ്കില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പൊളിച്ചു നീക്കി ഇതിനു വഹിക്കേണ്ട ചിലവുകള്‍ സ്ഥാപന ഉടമകളില്‍ നിന്നും ഈടാക്കുമെന്നും കാണിച്ച് രണ്ടുമാസം മുമ്പ് ദേശീയപാത വിഭാഗം വഴിയോര കച്ചവടക്കാര്‍ക്ക് നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിയ്ക്കാതിരുന്നതിനാല്‍ ഈ ശ്രമം പരാജയപെടുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി പൊളിച്ചു നീക്കാനായി കരാര്‍ നല്‍കിയത്. എന്നാല്‍ ജില്ലാ പോലീസ്, റവന്യൂ.തന്ദേശസ്വഭരണ വകുപ്പ് എന്നിവയുടെ സംയുക്ത യോഗം ഉടനെ വിളിച്ച് കൂട്ടിയതിനു ശേഷം അടുത്ത ആഴ്ച തന്നെ ഒഴിപ്പിക്കല്‍ നടപടി തുടങ്ങുമെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."