വെടിനിര്‍ത്തല്‍: മെഹ്ബൂബയുടെ ആശയം രാജ്യതാല്‍പര്യത്തിന് വിരുദ്ധമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: അമര്‍നാഥ് യാത്ര, റമദാന്‍ പ്രമാണിച്ച് തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സഖ്യകക്ഷിയായ ബി.ജെ.പി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുകയും ഈ ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍പ്പുമായി ബി.ജെ.പി രംഗത്തെത്തിയത്.
രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന വാദത്തോടെയാണ് ബി.ജെ.പിയുടെ എതിര്‍പ്പ്. ''ഞങ്ങള്‍ക്ക് ശക്തമായ കാഴ്ചപ്പാടുണ്ട്... ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ രാജ്യതാല്‍പര്യത്തിന് എതിരാണ്''- ബി.ജെ.പി ജമ്മു കശ്മീര്‍ സംസ്ഥാന വക്താവ് സുനില്‍ സേതി പറഞ്ഞു.
സര്‍വകക്ഷി യോഗമെടുത്ത തീരുമാനം ചൂണ്ടിക്കാണിച്ചപ്പോള്‍, യോഗത്തില്‍ ഇങ്ങനെയൊരു വാദം ഉയര്‍ന്നതല്ലാതെ ഐകകണ്‌ഠേന തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം സ്വതന്ത്ര എം.എല്‍.എയായ എന്‍ജിനിയര്‍ റാഷിദാണ് ഉയര്‍ത്തിക്കൊണ്ടു വന്നത്. ബി.ജെ.പി ഈ അഭിപ്രായത്തോടൊപ്പമല്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ബി.ജെ.പി ഇതിനോട് അനുകൂലിക്കുന്നില്ലെന്നും സേതി പറഞ്ഞു.
2000 ത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ച തരത്തിലുള്ള വെടിനിര്‍ത്തല്‍ വേണമെന്നാണ് മെഹ്ബൂബ ആവശ്യപ്പെട്ടത്. അതുപോലെയൊരു സാഹചര്യമല്ല ഇപ്പോഴത്തേത് എന്നാണ് ബി.ജെ.പിയുടെ വാദം.
അതേസമയം, മെഹ്ബൂബ മുഫ്തിക്കെതിരെ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല രംഗത്തെത്തി. സര്‍ക്കാരില്‍ തന്റെ സഖ്യകക്ഷി തന്നെ അംഗീകരിക്കാത്ത പക്ഷം അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് നാണക്കേടാണെന്ന് ഉമര്‍ അബ്ദുല്ല പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."