സ്ത്രീകളെ അക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു
തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ സ്ത്രീകളെ അക്രമിച്ച് വീണ്ടും മോഷണം: നാല് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. ചെമ്മാപ്പിള്ളി വടക്കുംമുറി വിയ്യത്ത് ശിവദാസന്റെ ഭാര്യ സിനി, സിനിയുടെ മാതാവ് പ്രസന്ന എന്നിവരെ ആക്രമിച്ച മോഷ്ടാക്കള്‍ സിനിയുടെ രണ്ടര പവന്റെ മാലയും കമ്മലും പ്രസന്നയുടെ കമ്മലുമാണ് കവര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന്റെ അടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പണി കഴിഞ്ഞ് വെച്ചിരുന്ന കൈക്കോട്ടുകളില്‍ ഒന്ന് ഉപയോഗിച്ച് അടുക്കള ഭാഗത്തെ വാതില്‍ തിക്കിതുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ വീടിന്റെ അകതളത്തിലേക്കുള്ള വാതില്‍ ചവിട്ടി തുറന്നു.
ശബ്ദം കേട്ട് ഉണര്‍ന്ന സിനിയെയും അമ്മ പ്രസന്നയെയും ടോര്‍ച്ച്, കോണ്‍ക്രീറ്റ് കട്ട എന്നിവ കൊണ്ട് ആക്രമിച്ച് ഭീതി പരത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു. കോണ്‍ക്രീറ്റ് കട്ടകൊണ്ടുള്ള ആക്രമണത്തില്‍ പ്രസന്നയുടെ ഇടത് കണ്ണിന് മുകളില്‍ പരുക്കേറ്റിട്ടുണ്ട്.
പ്രസന്നയുടെ ആറ് വളകള്‍ ഊരി തരാന്‍ ആവശ്യപ്പെട്ട് ടോര്‍ച്ച് കൊണ്ട് സിനിയെ മര്‍ദിച്ചു. വളകള്‍ ഊരി എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കിട്ടിയ ആഭരണങ്ങളുമായി മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന സിനിയുടെ മക്കളെയും മോഷ്ടാക്കള്‍ ഉപദ്രവിച്ചതായി പറയുന്നു. വിവരം അറിയിച്ചതിനെതുടര്‍ന്ന് അന്തിക്കാട് പൊലിസും ചേര്‍പ്പ് സി.ഐ. മനോജ് കുമാറും സ്ഥലത്തെത്തി
പരുക്കേറ്റ സിനിയെയും പ്രസന്നയെയും പൊലിസ് വാഹനത്തില്‍ ചേര്‍പ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കി.
സിനിയുടെ ഭര്‍ത്താവ് ശിവദാസന്‍ വിദേശത്താണ്. രണ്ട് പേരാണ് മോഷണത്തിന് പിന്നിലുള്ളതെന്നും ഇവരില്‍ ഒരാളെ സിനി കണ്ടുവെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലിസ് ആളെ കൊണ്ടുവന്നെങ്കിലും വ്യക്തമായ സൂചനകള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ നടന്നില്ല.
തൃശൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."