രജിസ്ട്രാറില്ല; നെട്ടോട്ടമോടി ജനം
കൊപ്പം: വിളയൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്ട്രാര്‍ ഇല്ലാതായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ ദുരിതം പേറുകയാണ്.വിളയൂര്‍, തിരുവേഗപ്പുറ, കൊപ്പം, കുലുക്കല്ലൂര്‍ വില്ലേജ് പരിധികളിലുള്ളവരാണ് കിലോമീറ്ററുകള്‍ താണ്ടി ഓഫിസിലെത്തി ആവശ്യങ്ങള്‍ നിറവേറാതെ ദുരിതമനുഭവിക്കുന്നത്.
നിലവിലുണ്ടായിരുന്ന രജിസ്ട്രാര്‍ റിട്ടയര്‍ ചെയ്ത് ആഴ്ച്ചകള്‍ പിന്നിട്ടെങ്കിലും പകരം രജിസ്ട്രാറെ നിയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കുകയോ ചെയ്തിട്ടില്ല.
രജിസ്റ്റര്‍ ഓഫിസില്‍ നിന്ന് ലഭിക്കേണ്ട ഒട്ടുമിക്ക സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ടെങ്കിലും ഓഫിസര്‍ ഇല്ലാത്തതിനാല്‍ എല്ലാം കെട്ടിക്കിടക്കുകയാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മറ്റു ഇടപാടുകളും നടത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് ജനങ്ങള്‍.
പുതിയ രജിസ്ട്രാര്‍ എന്ന് വരുമെന്നതിനെകുറിച്ചോ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാവുന്നതിനെ കുറിച്ചോ രജിസട്രോഫീസ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഇല്ലാതായതോടെ ആരോട് പരാതി പറയണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പൊതുജനം.
വേണ്ടപ്പെട്ടവര്‍ എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ദുരിതം തീര്‍ക്കണമെന്ന് പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഇസ്മയില്‍ വിളയൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."