HOME
DETAILS

ട്രെയിന്‍ തടഞ്ഞ് നിസ്‌കാരം: സംഘ് പരിവാറിന്റെ പ്രചാരണം പൊളിഞ്ഞു

  
backup
May 10 2018 | 19:05 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be

 

 


ചെന്നൈ: തമിഴ്‌നാട്ടില്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തടഞ്ഞ് മുസ്‌ലിംകള്‍ ജുമുഅ നിസ്‌കാരം നിര്‍വഹിച്ചുവെന്നും നീറ്റ് പരീക്ഷയ്ക്ക് പോവുന്ന വിദ്യാഥികള്‍ക്ക് പരീക്ഷയ്ക്ക് ഹാജരാവാനായില്ലെന്നും പ്രചരിപ്പിച്ച് വര്‍ഗീയത പരത്താന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി. ഒരു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ജുമുഅ നിസ്‌കാരത്തിന്റെ പടം സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചാണ് ചിലര്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചത്.
2017 ജൂണില്‍ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് സമിപം ട്രാക്കിനോട് ചേര്‍ന്നുള്ള പ്രസിദ്ധമായ അച്ചാന്‍ മിയാന്‍ പള്ളിയില്‍ നിന്നുള്ള ദൃശ്യമാണ് വ്യാജ പ്രചാരണത്തിന് സംഘപരിവാര്‍ ഉപയോഗിച്ചത്. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഒത്തുകൂടിയവരുടെ ദൃശ്യങ്ങളാണ് ഫോട്ടോയിലുള്ളത്. 2017 ജൂണ്‍ 23ന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയാണിത്. ആള്‍ട്ട് ന്യൂസാണ് വ്യാജ പ്രചാരണം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. റെയില്‍വേ ട്രാക്കിലെ നിസ്‌കാരം വര്‍ഷങ്ങളായി നടക്കുന്നതാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ ഈ ചിത്രം പകര്‍ത്തുന്നുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ അനിന്ത്യ ചട്ടോഭാദ്യായ പറഞ്ഞു. റെയില്‍വേയിലെ മുസലിം ഉദ്യോഗസ്ഥര്‍ തുടക്കമിട്ട നിസ്‌കാരത്തിലേക്ക് പിന്നീട് മറ്റുള്ളവരും ചേരുകയായിരുന്നു. എല്ലാവര്‍ഷവും റമദാന്‍ അവസാന വെള്ളിയാഴ്ച നിസ്‌കാരത്തിനായി 15 മുതല്‍ 20 മിനിറ്റ് വരെ ട്രെയിന്‍ നിര്‍ത്തിയിടാറുണ്ട്. നേരത്തേയും വര്‍ഗീയ ലക്ഷ്യത്തോടെ പ്രാര്‍ഥനയെ എതിര്‍ത്ത് സംഘ്പരിവാര്‍ പേജ് ആയ ശംഖ് നാഥ് നിസ്‌കരിക്കുന്നതിന്റെ വിഡിയോ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏഴായിരത്തോളം പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. പ്രശ്‌നം വര്‍ഗീയമായി ചിത്രീകരിക്കുകയായിരുന്നു ഗ്രൂപ്പുകളുടെ ലക്ഷ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago