ട്രംപ് -കിം കൂടിക്കാഴ്ച ജൂണ്‍ 12ന് സിങ്കപ്പൂരില്‍
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍വച്ച് ജൂണ്‍ 12 ന് നടക്കും.
നേരത്തെ ഉച്ചകോടി നടക്കുന്ന സ്ഥലത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ട്വിറ്ററിലൂടെയാണ് ട്രംപ് കൂടിക്കാഴ്ചയുടെ സ്ഥലം വ്യക്തമാക്കിയത്.
ലോക സമാധാനത്തിനായി ഞങ്ങള്‍ രണ്ടുപേരു ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള കിം ജോങ് ഉന്നിന്റ ക്ഷണം മാര്‍ച്ചിലാണ് ട്രംപ് സ്വീകരിച്ചത്.
ആണവ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഇടയിലെ പ്രസ്താവനകള്‍ ലോകത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് നീങ്ങിയത്. ഉത്തരകൊറിയ വിട്ടയച്ച മൂന്ന് യു.എസ് പൗരന്മാരെ സ്വീകരിച്ചതിന് ശേഷമാണ് ഉച്ചകോടിയുടെ സ്ഥലവും സമയവും ട്രംപ് പ്രഖ്യാപിച്ചത്.
വാഷിങ്ടണിന് അടുത്തുള്ള ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ ഭാര്യ മലാനക്കൊപ്പമെത്തിയാണ് ട്രംപ് തടവില്‍ നിന്ന് വിട്ടയച്ച മൂന്ന് പൗരന്മാരെയും സ്വീകരിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."