കേന്ദ്ര സര്‍വകലാശാലയില്‍ ബോധവത്കരണ ക്ലാസ്
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല ലൈബ്രറിയുടെ നേതൃത്വത്തില്‍ പെരിയ, തേജസ്വിനി ഹില്‍സ് കാംപസില്‍ 'ഇ-റിസോര്‍സസ് ആന്‍ഡ് ഡിജിറ്റല്‍ കംസോര്‍ട്ടിയം' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇംഫഌബ് നെറ്റ് സയന്റിസ്റ്റ് മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ ശ്രമകരമായി തന്നെ ഇലക്ടോണിക് ജേര്‍ണലുകളും ഡാറ്റാബേയ്‌സുകളും വളരെ കാര്യക്ഷമമായി കണ്ടുപിടിക്കുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും പര്യാപ്തമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഇംഫഌബ്‌നെറ്റിന്റെ ഇ-ശോധ്‌സിന്ധു എന്ന ഡിജിറ്റല്‍ ലൈബ്രറികം സോര്‍ട്ടിയം ഗവേഷകവിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ എ. രാധകൃഷ്ണന്‍ നായര്‍, ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. സെന്തില്‍ കുമാരന്‍, ഡോ. ശിവരാമറാവു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."