ഹമ്പിന്റെ പേരില്‍ കൊച്ചുതുറയില്‍ സംഘര്‍ഷം
വിഴിഞ്ഞം: കൊച്ചുതുറ പള്ളിക്കു പിന്നിലെ ഗ്രൗണ്ടില്‍ മഴവെള്ളം ഇറങ്ങാതിരിക്കാനെന്ന പേരില്‍ നിര്‍മിച്ച ഹമ്പിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കൊച്ചുതുറയില്‍ നേരിയ സംഘര്‍ഷം.
സംഘര്‍ഷത്തില്‍ അഞ്ചോളം പേര്‍ക്ക് ചെറിയ തോതില്‍ മര്‍ദനവുമേറ്റു. ഇതില്‍ പ്രതിഷേധിച്ച് തിരക്കേറിയ വിഴിഞ്ഞം പൂവാര്‍ റോഡ് ഒരു വിഭാഗം ഉപരോധിച്ചതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.
വെള്ളം ഇറങ്ങാതിരിക്കാനായി നിര്‍മിച്ച ഹമ്പിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നു
ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഇതു പൊളിച്ചു നീക്കിയതിനെ തുടര്‍ന്ന് മറ്റൊരു വിഭാഗം ഇന്നലെ വീണ്ടും ഹമ്പു പുനര്‍നിര്‍മിച്ചു.
ഇതു പൊളിക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്. രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്നുള്ള ഉന്തിലും തള്ളിലുമാണ് ചിലര്‍ക്ക് മര്‍ദനമേറ്റത്.
ഉപരോധത്തെ തുടര്‍ന്ന് വിഴിഞ്ഞം പൂവാര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടതോടെ പൊലിസ്, പുതിയതുറ ലൂര്‍ദുപുരം പരണിയം വഴിമുക്കു വഴി പൂവാറിലേക്കു വാഹനങ്ങള്‍ തിരിച്ചു വിട്ടു. പിന്നീട് പൊലീസും കരുംകുളം പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണു പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.
മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയതായി പൊലിസ് അറിയിച്ചു. ഹമ്പ് പൊളിച്ചു മാറ്റുമെന്നും എന്നാല്‍ ഗ്രൗണ്ടില്‍ മഴവെള്ളം കെട്ടാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ജി. ഹെസ്റ്റിന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."