പാലിയേറ്റിവ് രോഗികള്‍ക്കായി പുനരധിവാസ പരിശീലനം
നീലേശ്വരം: പാലിയേറ്റിവ് രോഗികളുടെ പുനരധിവാസത്തിനായി നടന്ന ഏകദിന പരിശീലനം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കു മാനസിക ഉത്തേജനം പകര്‍ന്നു. നീലേശ്വരം നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. നഗരസഭാ കൗണ്‍സലര്‍മാരായ പി.വി സുരേന്ദ്രന്, കെ.വി സുധാകരന്, പി മനോഹരന്, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, റോട്ടറി ക്ലബ് പ്രസിഡന്റ് പി.ഇ ഷാജിത്ത്, മിനി ജോസഫ് എന്നിവര്‍ സംസാരിച്ചു.
പള്ളിക്കരക്കാര്‍ വാട്സ് ആപ് കൂട്ടായ്മ സഹായ ഉപകരണങ്ങള്‍ സംഭാവന ചെയ്തു. ആഭരണ നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം എന്നിവയില്‍ പരിശീലനവും നല്കി. ഫാത്തിമ, സുഹ്റ ഹമീദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."