HOME
DETAILS

തഴവയില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മുഖം

  
backup
May 11 2018 | 02:05 AM

%e0%b4%a4%e0%b4%b4%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d

 

കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിനും ചിലവാക്കിയ തുകയിലും തഴവ പഞ്ചായത്ത് ഒന്നാംസ്ഥാനത്ത്. ഒരു ലക്ഷം തൊഴില്‍ ദിനങ്ങളും 2 കോടി 90 ലക്ഷം രൂപയും ചെലവഴിച്ച് വ്യത്യസ്തമായ പദ്ധതികളിലൂടെയാണ് മികച്ച വിജയം കൈവരിക്കുവാന്‍ കഴിഞ്ഞത്.
ഈ വര്‍ഷത്തെ പദ്ധതികളില്‍ മുന്‍തൂക്കം നല്‍കിയത് കാര്‍ഷിക പുനരുദ്ധാരണ പ്രവര്‍ത്തികളുമായിരുന്നു. ജലസംരക്ഷണത്തില്‍ ഫലവൃക്ഷത്തൈകളുടെ ഉല്‍പാദന കേന്ദ്രം സൃഷ്ടിക്കലായിരുന്നു ഏറ്റവും പ്രധാനം.
ഗ്രാമപഞ്ചായത്തിലെ മണപ്പള്ളി 11-ാം വാര്‍ഡില്‍ പാവുമ്പ സുനിലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാല് ലക്ഷം രൂപ ചെലവഴിച്ച് ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ലോകപരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യുന്നതിനായി അന്‍പതിനായിരത്തിലധികം തൈകള്‍ തയാറായിക്കഴിഞ്ഞിരിക്കുന്നു. പ്ലാവ്, മാവ്, സീതപ്പഴം, പേര, മുരിങ്ങ, കൊടംപുളി, ചീമപ്പുളി തുടങ്ങിയ തൈകളാണ് തയാറാക്കിയത്.
ഈ വര്‍ഷം തന്നെ കുളങ്ങള്‍ നിര്‍മിച്ച് കയര്‍ഭൂവസ്ത്രം ധരിപ്പിക്കല്‍, തോടുകളില്‍ കയര്‍ഭൂവസ്ത്രം ധരിപ്പിക്കല്‍, കിണര്‍ നിര്‍മാണം, മണ്‍ബണ്ട് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികളാണ് ഏറ്റെടുത്ത് ചെയ്തിട്ടുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തെ തഴവ, തൊടിയൂര്‍ വട്ടക്കായലില്‍ പ്രകൃതിദത്തമായ ബണ്ടുകള്‍ പുനഃക്രമീകരിച്ച് കയര്‍ഭൂവസ്ത്രം ധരിപ്പിച്ച് കണ്ടല്‍ച്ചെടികള്‍ വെച്ച് പിടിപ്പിക്കല്‍, അറുന്നൂറേക്കര്‍ വരുന്ന വട്ടക്കായല്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ക്കായി രൂപപ്പെടുത്തുന്ന പ്രവൃത്തി എന്നിവയും ഏറ്റെടുക്കും. ഈ പ്രവൃത്തികള്‍ മാത്രം 3 കോടി രൂപ ചെലവഴിക്കും. മറ്റ് ജലസംരക്ഷണ പ്രവൃത്തികളും ചേര്‍ത്ത് അഞ്ച് കോടി രൂപയുടെ പ്രവര്‍ത്തികളേറ്റെടുത്ത് സംസ്ഥാനത്ത മികച്ച പഞ്ചായത്തായി തഴവ മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസര്‍ അജയകുമാര്‍, അസി. ഓഫിസര്‍ ജയസിംഹന്‍, കോ-ഓര്‍ഡിനേറ്റര്‍ രത്‌നകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, ക്രെഡിറ്റ് എന്‍ജിനിയര്‍ രജനി, റമീസ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. അനുപമ, കെ.കെ കൃഷ്ണകുമാര്‍, ആനിപ്പൊന്‍, തൊഴിലുറപ്പ് ഇന്‍ചാര്‍ജ് ഗ്രീക്ക് എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago