സാഹിത്യ പരിശീലനക്കളരി പെരുമ്പളയില്‍
കാസര്‍കോട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതി പ്രകാരം ബാലവേദി കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന ജില്ലാതല സാഹിത്യ പരിശീലനക്കളരി പെരുമ്പള വൈസി നഗര്‍ ഇ.എം.എസ് ഗ്രന്ഥാലയത്തില്‍ 19നു നടക്കും. ഏഴാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ബാലവേദി അംഗങ്ങളായ കുട്ടികളുടെ സര്‍ഗാത്മക പരിപോഷിപ്പിക്കുവാനായി നടത്തുന്ന ക്യാംപില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ കുട്ടികള്‍ പങ്കെടുക്കും.
ലൈബ്രറി പ്രവര്‍ത്തകര്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റു സാഹിത്യ പ്രേമികള്‍ക്കും നിരീക്ഷകരായി പങ്കെടുക്കാം. കേരള സാഹിത്യ അക്കാദമി അംഗം പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്യും. 'കവിതയുടെ കാലൊച്ച' എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടിവ് അംഗങ്ങളായ വിനോദ്കുമാര്‍ പെരുമ്പള, രാധാകൃഷ്ണന്‍ പെരുമ്പള, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. ഫോണ്‍: 9446 379 104
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."