കിളിമാനൂര്‍ അപകടം മരണം വഴിമാറിയത് തലനാരിഴക്ക് നടുക്കം മാറാതെ ബിനിലും സതീശനും വഹാബും
കിളിമാനൂര്‍ : മരണം വഴിമാറിയത് തലനാരിഴക്ക്. ബിനില്‍ കുമാറും സതീശനും അബ്ദുല്‍ വഹാബും കണ്‍മുന്നില്‍ നടന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. അബ്ദുല്‍വഹാബിന്റെ മകന്‍ ഉമറുല്‍ ഫാറൂകും (17),ബിനില്‍കുമാറിന്റെയും സതീശന്റെയും സഹപ്രവത്തകന്‍ നഗരൂര്‍ വെള്ളംകൊള്ളി കോട്ടക്കല്‍ വിഷ്ണു ഭവനില്‍ തുളസി(48)യുമാണ് ഇന്നലെ ഇടിമിന്നലേറ്റ് മരിച്ചത്.
തുളസിയുടെയും ഉമറുല്‍ ഫാറൂക്കിന്റെയും നിര്‍ധന കുടുംബങ്ങളാണ്. വിദേശത്തു തൊഴില്‍ തേടി പോയിട്ടുണ്ടങ്കിലും തുളസിക്ക് കാര്യമായി സമ്പാദ്യമൊന്നുമില്ല .ജീവിത മാര്‍ഗത്തിനും മകളെ വിവാഹം ചെയ്തയക്കാനും വേണ്ടിയാണ് വിദേശത്ത് നിന്നും വന്നിട്ടും മരം മുറിക്കുന്ന പണിക്ക് പോയിരുന്നത്. അബ്ദുല്‍ വഹാബും മരം വെട്ട് തൊഴിലാളിയാണ് .
കൊടുവഴന്നൂര്‍ കണ്ണന്‍മുക്ക് സ്വദേശിയാണ് ബിനില്‍ കുമാര്‍ .ആര്യനാട് മീനാട് സ്വദേശിയാണ് സതീശന്‍ ബിനില്‍ കുമാറും സതീശനും തുളസിയും റബര്‍ മരങ്ങള്‍ മുറിച്ചുകൊണ്ട് നില്‍ക്കുന്നതിനിടയിലാണ് മഴ പെയ്തത് .മൂവരും തൊഴുത്തില്‍ കയറി നില്‍ക്കുന്നതും മകന്‍ ആടിനെ അഴിച്ചു കൊണ്ട് തൊഴുത്തില്‍ കയറുന്നതും വീട്ടിലുണ്ടായിരുന്ന അബ്ദുല്‍ വഹാബ് കണ്ടിരുന്നു.അവരോട് കുശലം പറയാന്‍ തൊഴുത്തിലേക്ക് ചെന്നിരുന്നെങ്കില്‍ അബ്ദുല്‍ വഹാബും അപകടത്തില്‍ പെടുമായിരുന്നു.ഇതിനിടയില്‍ സതീശനും ബിനില്‍കുമാറും ഉപകരണങ്ങള്‍ എടുക്കാന്‍ തൊഴുത്തിന് പുറത്തേക്ക് പോയി. മഴ ന നയാന്‍ മടിച്ച് തുളസി തൊഴുത്തില്‍ തന്നെ നിന്നു. അപ്പോഴാണ് ശക്തമായ ഇടിമിന്നലുണ്ടായത്.
അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കിളിമാനൂരിലെ സ്വാകാര്യ ആശുപത്രിയിലെത്തിയത് .തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ത്തിനു ശേഷം മൃതദേഹങ്ങള്‍ ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."