ടെലിച്ചറി പബ്ലിക് സ്‌കൂള്‍ പൂട്ടരുതെന്ന് കോടതി
തലശ്ശേരി: ടെലിച്ചറി പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള മാനേജ്‌മെന്റ് നീക്കത്തിന് തിരിച്ചടി. 2018-19 വര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിച്ചതിനെതിരായി സ്ഥാപന ഉടമയുടെ മകളും അധ്യാപകരും രക്ഷിതാക്കളും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ നിവിലുള്ള അവസ്ഥ തുടരണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
സ്‌കൂളിന്റെ സ്ഥാപകയായ ലീലാവതി സുകുമാരന്റെ മകള്‍ പത്മ ശിവപ്രസാദും സ്‌കൂള്‍ അധ്യാപികമാരും രക്ഷിതാക്കളും നല്‍കിയ ഹരജി പരിഗണിച്ച് തലശ്ശേരി അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതിയാണ് വിദ്യാലയം അടച്ചുപൂട്ടരുതെന്ന് ഉത്തരവിട്ടത്.
ഇരുന്നൂറോളം വിദ്യാര്‍ഥികളും 26 അധ്യാപകരുമുള്ള സ്‌കൂള്‍ നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് മാനേജ്‌മെന്റ് ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ അടച്ചിടാന്‍ നീക്കം നടത്തിയത്. ഇതിനെതിരേ മാസങ്ങളായി രക്ഷാകര്‍തൃസംഘടനകളും അധ്യാപകരും സമരരംഗത്തായിരുന്നു.
കോടതി ഉത്തരവ് വന്നതോടെ 2018-19 അധ്യായന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ പ്രവേശനം സ്‌കൂളില്‍ ആരംഭിച്ചതായി അധ്യാപക രക്ഷകര്‍ത്താക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പത്താം ക്ലാസിലെ വിദ്യാര്‍ഥികളുടെ ക്ലാസുകളും കഴിഞ്ഞദിവസം ആരംഭിച്ചു. ജൂണ്‍ നാലിന് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ പറഞ്ഞു.
സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള സ്‌കൂളില്‍ അധ്യാപകരുടെ ശമ്പളം നല്‍കുന്നത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ്. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാകര്‍തൃസമിതി അംഗങ്ങളായ കെ. അനില്‍ കുമാര്‍, പി. ആജി, കെ.പി രാജേഷ് എന്നിവരും അധ്യാപക പ്രതിനിധികളായ കെ. ജയലക്ഷ്മി, വി.സി പ്രവീണ പങ്കെടുത്തു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."