HOME
DETAILS

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

  
Farzana
October 02 2024 | 03:10 AM

 Israeli PM Netanyahu Warns Iran of Severe Consequences After Missile Attack

തെല്‍ അവീവ്: മിസൈല്‍ ആക്രമണത്തിലൂടെ ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കി. ആര് ആക്രമിച്ചാലും തിരിച്ചടിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്‌റാഈല്‍ മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

ഇറാന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള ഒരുക്കത്തിലാണെന്ന് ഇസ്‌റാഈല്‍ അറിയിച്ചിട്ടുണ്ട്. ഇസ്‌റാഈലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈറ്റ്ഹൗസില്‍ ജോ ബൈഡന്‍ അടിയന്തര യോഗം നടത്തി. ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും  സാഹചര്യം വിലയിരുത്തി. ഇറാന്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഘര്‍ഷം വ്യാപിക്കുന്നതിനെ അപലപിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ്, വെടിനിര്‍ത്താന്‍ വീണ്ടും ആഹ്വാനം ചെയ്തു. 

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്. സൈനികവക്താവ് ഡാനിയേല്‍ ഹാഗാരിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്‌റാഈല്‍ പ്രതിരോധസേന മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും സൈനിക വക്താവ് അവകാശപ്പെട്ടു.

കഴിഞ്ഞ രാത്രിയാണ് ഇസ്‌റാഈലിനെ ഭീതിയിലാഴ്ത്തിയുള്ള ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. 200 ലേറെ മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഏകദേശം ഒരുകോടി ഇസ്രായേല്‍ പൗരന്മാര്‍ ബങ്കറുകളില്‍ അഭയം തേടിയതായി ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് തന്നെ അറിയിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  3 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  3 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  3 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  3 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  3 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  3 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  3 days ago