ഗ്യാസ് സിലിണ്ടറും സ്റ്റൗവും വിതരണം ചെയ്തു
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ വനം വകുപ്പിന്റെ ഗ്രീന്‍ ഇന്ത്യ മിഷന് പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടറും സ്റ്റൗവും വിതരണം ചെയ്തു. വി.എസ്.എസിന്റെ ആഭിമുഖ്യത്തിലാണ് കോളനിയിലെ 46 കുടുംബങ്ങള്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്തത്. കോളനിനിവാസികള്‍ വിറക് ശേഖരിക്കുന്നതിനും മറ്റും കാടിനെ കൂടുതല്‍ ആശ്രയിക്കുന്നത്തില് നിന്നും പിന്തിരിപ്പിക്കുക, ഇന്ധനക്ഷാമം പരിഹരിക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പാട്ടക്കരിമ്പ് കമ്യൂനിറ്റി ഹാളില്‍ നടന്ന ഗ്യാസ് വിതരണം നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഓ എസ്.സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മീനാക്ഷി ടീച്ചര്‍ അധ്യക്ഷനായി. കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ഓഫിസര്‍ ജി.ധനിക് ലാല്‍, ചക്കിക്കുഴി, നെടുങ്കയം ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഓഫിസര്‍മാരായ മുജീബ് റഹ്മാന്, ഡി. ഹരിലാല്‍, വി.എസ്.എസ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി മുഹമ്മദ് ബഹജുദ്ദീന് എന്നിവര്‍ സംസാരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരായ ശരത് ബാബു, രാജീവ് പാമ്പലത്ത്, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."