അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി; കോട്ടപ്പടി പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി.
കോട്ടപ്പടി പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും എല്‍.ഡി.എഫിനു ഭരിക്കാന്‍ അവസരം നല്‍കിയ നാണക്കേടിനെ മറികടക്കാന്‍ അവിശ്വാസ പ്രമേയത്തിലൂടെ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ഡി.സി.സി തീരുമാനം എടുത്തിരുന്നു. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഇനിയും വൈകിയാല്‍ കൂടുതല്‍ നാണക്കേടാകുമെന്നും അണികള്‍ പ്രതികരിക്കാന്‍ ഇടയുണ്ടെന്ന ആശങ്കയുമാണ് ഇപ്പോള്‍ ഭരണമാറ്റവുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്.
യു.ഡി.എഫിലെ മറ്റു കക്ഷികളോട് ആലോചിച്ച് ചൊവ്വാഴ്ച ഉച്ചയോടുകൂടി കോതമംഗലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ക്ക് അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.
ബി.ഡി.ഓ അവിശ്വാസ നോട്ടിസ് തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കലക്ടര്‍ക്കു അയക്കുകയും തുടന്ന് അവിശ്വാസം തീയതി ലഭിക്കുകയുമാണ് പതിവ് . പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അവിശ്വാസ ചര്‍ച്ചയ്ക്കുശേഷം തീരുമാനമെടുക്കാനാണ് ധാരണ.
എ ഗ്രൂപ്പുകാരനായ എം.കെ വേണുവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയാല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പദം തങ്ങള്‍ക്ക് വേണമെന്ന് ഐ ഗ്രൂപ്പും ഉപാധി വച്ചിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിയുന്നത്.
രണ്ടര വര്‍ഷത്തിനുശേഷം പ്രസിഡന്റ് സ്ഥാനം കൈമാറാമെന്ന് സി.പി.എംകോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയ നീക്കം സജീവമായത്.
കേരള കോണ്‍ഗ്രസ്(എം)ന്റെ ഏക അംഗം യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പുലഭിച്ചതായി നേതാക്കള്‍ അവകാശപ്പെടുന്നു. മാണി പക്ഷം ഇടതുപക്ഷത്തോട് ചായ്‌വ് കാണിക്കുന്നുണ്ടെങ്കിലും കോതമംഗലത്തെ ജോസഫ് ഗ്രൂപ്പ് നിലപാട് കോട്ടപ്പടിയിലെ കോണ്‍ഗ്രസിന് അനുകൂലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."