ഇസ്ലാമിക ഖിലാഫത്തിനെ തകര്‍ത്തത് വഹാബി-ജൂത കൂട്ടുകെട്ട്: ഹമീദ് ഫൈസി
കൊടുവള്ളി: തുര്‍ക്കി ആസ്ഥാനമായി ശക്തിപ്രാപിച്ച ഇസ്ലാമിക ഖിലാഫത്ത് പ്രസ്ഥാനത്തെ തകര്‍ത്തത് വഹാബി-ജൂത കൂട്ടുകെട്ടാണെന്നു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. എസ്.കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി നയിക്കുന്ന പൈതൃക മുന്നേറ്റയാത്രക്ക് കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഭീതിപൂണ്ട ജൂതര്‍ വഹാബി പ്രസ്ഥാനത്തെ സാമ്പത്തിക സഹായവും സായുധസഹായവും നല്കി കൂടെനിര്‍ത്തി ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളി മേഖലാ സമ്മേളനം സമസ്ത മണ്ഡലം പ്രസിഡന്റ് എന്‍. അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി.എം ബാവ ജീറാനി അധ്യക്ഷനായി.
സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ഥന നടത്തി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മുഹമ്മദ് റഹ്മാനി തരുവണ, കുഞ്ഞാലന്‍കുട്ടി ഫൈസി, കെ. അബ്ദുല്‍ ബാരി ബാഖവി, എം.ടി അബൂബക്കര്‍ ദാരിമി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, ഇബ്രാഹിം മുസ്ലിയാര് കരീറ്റിപ്പറമ്പ്, യൂസുഫ് ബാഖവി, എ.പി മജീദ് മാസ്റ്റര്‍, ഇബ്രാഹിം മുസ്ലിയാര്, അഷ്റഫ് ബാഖവി, മുഹമ്മദ് അബ്ദുറഹ്മാന് മാസ്റ്റര്‍, അബ്ദുല്‍ കരീം ബാഖവി, പി.സി മുഹമ്മദ് ഇബ്രാഹിം മാസ്റ്റര്‍, പി.സി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഉസ്മാന് മാസ്റ്റര്‍, സുബൈര്‍ ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."