കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിന് സാധിച്ചു: മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പ്രാവര്‍ത്തികമാക്കി ജനങ്ങള്‍ക്കൊപ്പം നിന്ന് കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാന്‍ രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിനു സാധിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍. മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ഫെസ്റ്റ് ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും നിറവേറ്റാന്‍ കഴിഞ്ഞു എന്നതാണ് മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന സര്‍ക്കാരിന് ഏറെ അഭിമാനകരം.
തരിശുനിലങ്ങളുള്‍പ്പെടെ 25,000 ഹെക്ടറില്‍ പുതുതായി നെല്‍കൃഷിയാരംഭിച്ചു. ശുദ്ധജലം ലഭ്യമാക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി 9,200 കിലോമീറ്റര്‍ പുഴകളും തോടും പുനരുജ്ജീവിപ്പിച്ചു. ആയിരക്കണക്കിന് കുളങ്ങള്‍ നവീകരിക്കാനും കഴിഞ്ഞിട്ടുണ്ട്.
ആര്‍ദ്രം ദൗത്യത്തിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് 300 പേര്‍ക്കുള്ള പട്ടയവിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ വിതരണവും കുട്ടികളുടെ അവകാശവും സമൂഹവും ഡോക്യുമെന്ററി പ്രകാശനവും മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
വി.കെ.സി മുഹമ്മദ് കോയ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ യു.വി ജോസ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, എം.എല്‍.എ മാരായ സി.കെ നാണു, പുരുഷന്‍ കടലുണ്ടി, അഡ്വ. പി.ടി.എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, കോണ്‍ഗ്രസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.പി ഹമീദ്, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.വി നവീന്ദ്രന്‍, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ അസീസ്, എന്‍.എസ്.സി ജില്ലാ ജന സെക്രട്ടറി ഇ.സി മുഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."