HOME
DETAILS

ക്രൊയേഷ്യ; ചര്‍ച്ച ചെയ്യാതെ പോയ ഫുട്‌ബോള്‍ പെരുമ

  
backup
May 11 2018 | 08:05 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%af%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d

ഫുട്‌ബോള്‍ ലോകത്ത് എന്തൊക്കെ മായാജാലങ്ങള്‍ കാട്ടിയിട്ടും നിര്‍ഭാഗ്യം കൊണ്ട് മാത്രം സ്വന്തം രാജ്യത്തിന് വേണ്ടി ഒരണയുടെ സംഭാവന പോലും നല്‍കാനാകാതെ മൈതാനത്തു നിന്ന് ജഴ്‌സി ഊരിയ നിരവധി താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഡച്ച് ഫുട്‌ബോളറായിരുന്നു യൊഹാന്‍ ക്രൈഫ്, ക്ലബിനു വേണ്ടി ക്രൈഫ് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാക്കിയതെന്ന് എണ്ണിയാലൊടുങ്ങില്ല. ലോകത്തെ പ്രധാനപ്പെട്ട ക്ലബുകള്‍ക്ക് വേണ്ടിയെല്ലാം താരം പന്തു തട്ടി. ക്രൈഫ് ടേണ്‍ എന്ന പേരില്‍ ഫുട്‌ബോളിള്‍ ഒരു ടേം പോലും ഉപയോഗിക്കുന്നു. എന്നിട്ടും രാജ്യന്തര ഫുട്‌ബോളില്‍ അദ്ദേഹം വട്ടപ്പൂജ്യമാണ്.


അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെപ്പോലെ. ലോകം ആദരിക്കുന്ന ഫുട്‌ബോളറായിട്ടും രാജ്യത്തിനായി കളിക്കുമ്പോള്‍ ഭാഗ്യത്തിനും ചുണ്ടിനുമിടയില്‍ കപ്പു കള്‍ വഴുതിപ്പോകുന്നു. വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തിയിട്ടും നിര്‍ഭാഗ്യത്തിന്റെ പേരില്‍ മാത്രം ചരിത്രത്തിന്റെ ഏടില്‍ നിന്നും ഒഴിവാക്കപ്പെടുന്ന താരങ്ങള്‍. അത്തരം ഒരു കഥയാണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിനുമുള്ളത്. ലോകകപ്പ് കളിക്കുന്ന സമയം തൊട്ട് തന്നെ ക്രൊയേഷ്യന്‍ ടീം മികച്ച നിരയുമായിട്ടായിരുന്നു കളത്തിലെത്തിയത്. എന്നിട്ടും ഫുട്‌ബോള്‍ ലോകത്തു നിന്ന് ആരും ക്രൊയേഷ്യയെ കുറിച്ച് വാചാലമാകുന്നത് കേട്ടിട്ടില്ല. ആരും ക്രൊയേഷ്യക്ക് വേണ്ടി ആര്‍പ്പു വിളിക്കുന്നത് കണ്ടിട്ടില്ല. 90 കളില്‍ ഹകാന്‍ സ്യൂകറെന്ന ലോകം കണ്ട മികച്ച ഫുട്‌ബോളറുണ്ടായിട്ടും ക്രൊയേഷ്യന്‍ താര നിരയെ ആരും അറിയാതെ പോയത് ഫുട്‌ബോളിലെ കാവ്യനീതിയെന്നേ കരുതാനാകൂ.


നിലവിലെ ലോകകപ്പ് ടീമിലും പേരും പ്രശസ്തിയുമുള്ള നിരവധി താരങ്ങള്‍ ക്രൊയേഷ്യക്കായി കളത്തിലിറങ്ങുന്നുണ്ട്. എന്നിട്ടും ചരിത്രം ക്രെയേഷ്യയെ തിരിഞ്ഞു കുത്തുന്നു. റയന്‍ മാഡ്രിഡിന്റെ നെടുംതൂണ്‍ ലൂക്കാ മോഡ്രിച്ച്, ബാഴ്‌സലോണന്‍ ടീമിന്റെ കരുത്ത് റാക്കിട്ടിച്ച്, യുവന്റസിന്റെ കുന്തമുന മാന്‍സൂക്കിച്ച്, ഇന്റര്‍ മിലാന്റെ ഇവാന്‍ പെരിസിച്ച് എന്നിവരടങ്ങുന്ന വമ്പന്‍ താരനിര തന്നെയുണ്ടായിട്ടും ചരിത്രത്തിലൊരാള്‍ക്കും ക്രൊയേഷ്യന്‍ ഫുട്‌ബോളിനെ കുറിച്ച് അറിയാതെ പോയത് ടീമിന്റെ നിര്‍ഭാഗ്യമെന്ന് മാത്രമേ കരുതാനാകൂ. 19-ാം നൂറ്റാണ്ടില്‍ ക്രൊയേഷ്യയില്‍ കാല്‍പന്തു കളി എത്തിയതുമുതല്‍ മികച്ചൊരു ഫുട്‌ബോള്‍ നിര രാജ്യത്തിനുണ്ടായിരുന്നു. പക്ഷെ അവര്‍ എന്നും ചരിത്രത്തിന് പുറത്തു തന്നെയായിരുന്നു.


1990ന് ശേഷം ഫിഫയില്‍ അംഗീകാരം നേടിയ ടീം 1998 ല്‍ നടന്ന ലോകകപ്പില്‍ തന്നെ തങ്ങളുടെ ശക്തി തെളിയിച്ചു. യൂറോപ്യന്‍ ശക്തികളായ ജര്‍മനിയെ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഇതേ ലോകകപ്പില്‍ തന്നെ ഏഴ് കളികളില്‍ നിന്ന് ആറു ഗോളുകള്‍ നേടി ക്രൊയേഷ്യയുടെ ഡേവര്‍ സ്യൂകറാണ് ഫിഫയുടെ സ്വര്‍ണ ബൂട്ടിന് അര്‍ഹനായത്. എന്നിട്ടും ക്രൊയേഷ്യക്ക് വേണ്ടി സ്യൂകറിനു വേണ്ടി കയ്യടിക്കാന്‍ ആരുമില്ലാതെ പോയി എന്ന ദുര്‍വിധി ക്രൊയേഷ്യയെ ഇന്നും വേട്ടയാടുന്നു.


കാരണം മോട്രിച്ച്, റാക്കിട്ടിച്ച്, പെരിസിച്ച്, മാന്‍സൂക്കിച്ച് എന്നിവരുണ്ടായിട്ടും ഫുട്‌ബോള്‍ ഭൂപടത്തില്‍ ക്രൊയേഷ്യ തിരഞ്ഞാല്‍ കാണാന്‍ ബുദ്ധിമുട്ടാകും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഫിന്‍ലന്‍ഡ്, തുര്‍ക്കി, ഉക്രൈന്‍, കൊസോവോ എന്നീ രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു ക്രൊയേഷ്യ ഉണ്ടായിരുന്നത്. ഗ്രൂപ്പില്‍ നിന്ന് ആദ്യമായി ഐസ്‌ലന്റായിരുന്നു യോഗ്യത നേടിയത്. പിന്നാലെയാണ് ക്രെയേഷ്യ യോഗ്യത നേടിയത്. എന്നാല്‍ വീണ്ടും ഐസ്‌ലന്റിനെ തങ്ങളുടെ ഗ്രൂപ്പില്‍ തന്നെയാണ് ക്രൊയേഷ്യക്ക് ലഭിച്ചിട്ടുള്ളത്. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയും നൈജീരിയയും ഐസ്‌ലന്റുമാണ് ക്രൊയേഷ്യക്കൊപ്പമുള്ളത്.


ക്ലബ് ഫുട്‌ബോളിലെ രാജാക്കന്‍മാരായ ബാഴ്‌സലോണയുടെയും റയല്‍ മാഡ്രിഡിന്റെയും മധ്യനിര അടക്കി വാഴുന്ന മോട്രിച്ചും ബാഴ്‌സലോണയുടെ മധ്യനിരയുടെ നെടും തൂണായ റാക്കിട്ടിച്ചും നേതൃത്വം നല്‍കുന്ന ക്രൊയേഷ്യന്‍ മധ്യനിരക്ക് വിജയിക്കണമെങ്കില്‍ കൂടുതല്‍ തന്ത്രങ്ങളൊന്നും ആവിശ്കരിക്കേണ്ടി വരില്ല.
മാന്‍സൂക്കിച്ചും പെരിസിച്ചും ഉള്‍പെടുന്ന തീ പന്തം പോലുള്ള മുന്നേറ്റ നിരയുള്ളപ്പോള്‍ ക്രൊയേഷ്യക്ക് റഷ്യയില്‍ ആരെയും ഭയപ്പെടേണ്ടി വരില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  18 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  18 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  18 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  18 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  18 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  18 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  18 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  18 days ago