HOME
DETAILS

താനൂര്‍ സംഭവം: പൊലിസില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണം

  
backup
March 16 2017 | 00:03 AM

%e0%b4%a4%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കഴിഞ്ഞദിവസം താനൂരിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പ്രഭവ കേന്ദ്രം പൊലിസാണെന്ന് ആരോപണവിധേയരായ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും ഒരുമിച്ച് കുറ്റപ്പെടുത്തുമ്പോള്‍ താനൂരില്‍ പൊലിസ് ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നോ എന്ന് തോന്നിപ്പോകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിനിഷ്ഠൂരമായാണു പൊലിസ് അക്രമം അഴിച്ചുവിട്ടത്. കടകളും വീടുകളും കണ്ണില്‍കണ്ട വാഹനങ്ങളും പൊലിസ് അടിച്ചുതകര്‍ത്തത് എന്തിനുവേണ്ടിയായിരുന്നു. അക്രമികളെ പിടികൂടുന്നതിനു പകരം നിരപരാധികളായ ജനങ്ങളെയാണോ തല്ലിച്ചതക്കേണ്ടത്.


പൊതുജനവും അക്രമത്തിനിരയായവരും രാഷ്ട്രീയപാര്‍ട്ടികളും ഒരേ സ്വരത്തില്‍ അക്രമത്തിന് പൊലിസായിരുന്നു നേതൃത്വം നല്‍കിയതെന്ന് ആരോപിക്കുമ്പോള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. താനൂര്‍ വളരെ മുമ്പു തന്നെ സംഘര്‍ഷം നിലനിന്നുപോരുന്ന പ്രദേശമാണ്. തീരപ്രദേശത്ത് ഒരു ചെറുസംഭവം പോലും വലിയൊരു വിപത്തിലേക്കുള്ള വഴിതുറക്കും. അത്തരമൊരു പ്രദേശത്ത് പൊലിസ് സംയമനത്തോടെ ഇടപെടേണ്ടതിന് പകരം അക്രമികളായി തീരുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. സാധാരണക്കാരന് സുരക്ഷ ഒരുക്കേണ്ട പൊലിസ്, ക്രമസമാധാനം പാലിക്കേണ്ട പൊലിസ്, നിങ്ങള്‍ തമ്മില്‍ തല്ലി തീര്‍ന്നോളൂ എന്നു പറയുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന വിഷയത്തെയാണ് കണ്ടെത്തേണ്ടത്. പൊലിസില്‍ ക്രിമിനലുകളെ വച്ചുകൊണ്ടിരിക്കുന്നത്, സാധാരണ ജനങ്ങള്‍ സമാധാനപൂര്‍വമായ ഒരു ജീവിതം ആഗ്രഹിച്ചാല്‍ പോലും അതിന് വിഘാതം സൃഷ്ടിക്കുന്നതിന് കാരണമാകും.


ഇതിനിടയില്‍ സ്ഥലം എം.എല്‍.എ താനൂരില്‍ വിദേശ പണം നല്‍കുന്നുണ്ടെന്ന് പറഞ്ഞത് തീര്‍ത്തും നിരുത്തരവാദപരമാണ്. നിയമസഭയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്പീക്കര്‍ അദ്ദേഹത്തിന്റെ പരാമര്‍ശം രേഖകളില്‍നിന്നു നീക്കിയിട്ടുണ്ടെങ്കിലും ഉത്തരവാദിത്തമുള്ള ഒരു ജനപ്രതിനിധിയുടെ പക്കല്‍നിന്നു വരേണ്ട വാക്കുകളായിരുന്നില്ല അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്. ആര്‍ക്ക് ആരാണ് വിദേശപണം നല്‍കുന്നതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത കൂടി അദ്ദേഹത്തിനുണ്ട്. താനൂരില്‍നിന്നു പലായനം ചെയ്ത കുടുംബങ്ങള്‍ ഇപ്പോഴും മടങ്ങിവരാത്തത് പൊലിസിന്റെ ഭാഗത്തുനിന്ന് ഇനിയും അക്രമം ഉണ്ടാകുമോ എന്നു ഭയന്നാണ്. നിരവധി കുടുംബങ്ങളാണ് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത ഉണ്ടായപ്പോള്‍ തന്നെ ഇരു വിഭാഗങ്ങളുമായും അനുരഞ്ജന ചര്‍ച്ചകളും സമാധാന മാര്‍ഗങ്ങളും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നുവെങ്കില്‍ ഇതുപോലൊരു അനിഷ്ടാനുഭവം താനൂരില്‍ സംഭവിക്കുമായിരുന്നില്ല.


കേരളത്തില്‍ തന്നെയാണോ ഇതെല്ലാം സംഭവിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് താനൂരില്‍ നടന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളാണെന്നറിഞ്ഞിട്ടും വാതിലുകള്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഭീതിദമായൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ പൊലിസിന് ആരാണ് അധികാരം കൊടുത്തത്. അക്ഷരാര്‍ഥത്തില്‍ തന്നെ പൊലിസ് ഇവിടെ നിസ്സഹായരായ ജനങ്ങളോട് യുദ്ധം ചെയ്യുകയായിരുന്നു. ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ കര്‍ശനമായ നടപടി തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. സി.പി.ഐ നേതാവ് പന്ന്യം രവീന്ദ്രന്‍ കഴിഞ്ഞദിവസം വടക്കാഞ്ചേരിയില്‍ പറഞ്ഞതുപോലെ സസ്‌പെന്‍ഷനുകളും വകുപ്പുതല നടപടികളും ഇത്തരം ക്രിമിനലുകള്‍ക്ക് മതിയാവുകയില്ല. ഇവരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുക തന്നെ വേണം. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊലിസ് വരുത്തിവച്ചത്. ഇതിന്റെ നഷ്ടപരിഹാരം അക്രമത്തിന് നേതൃത്വം നല്‍കിയ പൊലിസുകാരില്‍നിന്ന് ഈടാക്കാനുള്ള നടപടികള്‍ ഉണ്ടാകണം. കുറ്റവാളികളും നിരുത്തരവാദപരമായി പെരുമാറുകയും ചെയ്യുന്ന പൊലിസുകാര്‍ക്കു വേണ്ടി എത്ര തവണയാണെന്ന് കരുതിയാണ് മുഖ്യമന്ത്രി മാപ്പു ചോദിക്കുക. കേരളത്തില്‍ പൊലിസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എല്‍.ഡി.എഫ് നയമല്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്. എങ്കില്‍, ആരുടെ നയമാണ് പൊലിസ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  35 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  37 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  13 hours ago