HOME
DETAILS
MAL
ബാലന് മന്ത്രിസ്ഥാനം ഒഴിയണം: സുധീരന്
backup
May 11 2018 | 18:05 PM
തിരുവനന്തപുരം: ഇങ്ങോട്ടുകിട്ടിയാല് തിരിച്ചുകൊടുക്കുമെന്ന നിയമ മന്ത്രി എ.കെ ബാലന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതോടെ മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ട ബാലന് സ്ഥാനമൊഴിയണം.
ചോരയ്ക്ക് ചോര, ജീവന് ജീവന്, കൊലയ്ക്ക് കൊല എന്ന കാട്ടാള നിയമത്തിന്റെ വക്താവായി മാറിയിരിക്കുകയാണ് മന്ത്രി. അണികളെ നിയമം കൈയിലെടുക്കുന്നതിന് പ്രേരിപ്പിക്കുന്ന അതിഗുരുതരമായ കുറ്റമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന് മന്ത്രിക്കെതിരേ കേസെടുക്കണമെന്നും സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."