HOME
DETAILS

വികസനത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ

  
backup
March 16 2017 | 03:03 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8

തിരുവനന്തപുരം: പുതിയൊരു വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഐ.ടി. നയം പ്രഖ്യാപിച്ചു. നയത്തിന്റെ കരട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചു. നയരേഖയ്‌ക്കൊപ്പം ഓരോ മേഖലയിലും നടപ്പാക്കാനുദ്ദേശിക്കുന്ന എട്ട് ഉപനയങ്ങളുടെ രേഖകളും സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇ ഗവേണന്‍സ്,ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ് വെയര്‍ വിനിയോഗം, നൂതന സാങ്കേതികവിദ്യകളും സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, വൈജ്ഞാനിക സമൂഹത്തിനാവശ്യമായ മാനവ വിഭവശേഷി വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ സ്വയംഭരണനയം, ഉത്തരവാദിത്തത്തോടെയുള്ള സൈബര്‍ ഉപയോഗം, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടവയാണ് എട്ട് ഉപനയങ്ങള്‍. 

ഐ.ടി നയവുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം. ക്രിയാത്മക നിര്‍ദേശങ്ങളില്‍ സ്വീകാര്യമായവ കൂടി അന്തിമനയത്തില്‍ ഉള്‍പ്പെടുത്തിയാവും അന്തിമ നയം പ്രഖ്യാപിക്കുക.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ജനക്ഷേമത്തിന് മാത്രമല്ല ആധുനിക വ്യവസായങ്ങളുടെ ത്വരിതഗതിയിലുള്ള വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് തരത്തില്‍ ഇത് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉല്‍പാദന മേഖലയില്‍ ഐ.ടി സന്നിവേശിപ്പിക്കുമ്പോള്‍ കാര്യക്ഷമത ഉയരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കാന്‍ കഴിയുന്നു. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാം എന്നിവയാണത്. സോഫ്റ്റ്‌വെയര്‍ ഉല്‍പാദനം, ഹാര്‍ഡ്‌വെയറുകളുടെ നിര്‍മാണം എന്നിവ ഇവിടെ സാധ്യമാണ്. അതിലൂടെ നവകേരള സൃഷ്ടിക്ക് ഉതകുന്ന അടിത്തറ സൃഷ്ടിക്കുക എന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനം, മാനവ വിഭവശേഷി വളര്‍ച്ച, വാണിജ്യ വളര്‍ച്ച എന്നീ ഘടകങ്ങള്‍ വിവര സാങ്കേതികവിദ്യയുടെ ഉപയോഗം ത്വരിതപ്പെടുത്തും. അവയ്ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യും. ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, സോഷ്യല്‍ മീഡിയ, മൊബിലിറ്റി, അനലിറ്റിക്‌സ്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ എന്നിവയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി നൂതനാശയങ്ങളിലേക്കും അവയുടെ ആവിഷ്‌ക്കാരങ്ങളിലേക്കും ഈ ചട്ടക്കൂട് വാതില്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  39 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago