ആട് ആന്റണിയെ 30ന് വിസ്തരിക്കും
കൊല്ലം: പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയെ 30ന് വിസ്തരിക്കും.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന വിചാരണയുടെ ആദ്യഘട്ടം ഇന്നലെ പൂര്‍ത്തിയായി. പരവൂര്‍ സി.ഐ ആയിരുന്ന വി.എസ് ബിജുവിനെയും ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി ആര് ജയശങ്കറിനെയുമാണ് ഇന്നലെ വിസ്തരിച്ചത്. പാലക്കാട് ചിറ്റൂരിലെ ഗോപാലപുരത്ത് നിന്ന് ആട് ആന്റണിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അയാളുടെ പക്കലുണ്ടായിരുന്ന ഡ്രൈവിങ് ലൈസന്‍സും പാന്‍കാര്‍ഡും മറ്റൊരു തമിഴ്നാട് സ്വദേ
ശിയുടെ പേരിലുള്ളതായിരുന്നുവെന്ന് സി.ഐ ബിജു മൊഴി നല്കി.
ആട് ആന്റണിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയ സഞ്ചിയില്‍ മോഷണത്തിനുപയോഗിക്കുന്ന കത്തി, സ്ക്രൂഡ്രൈവര്‍, കട്ടിങ് പ്ലെയര്‍, വയര്‍ എന്നിവ ഉണ്ടായിരുന്നു. പാലക്കാട് ചിറ്റൂരില്‍ ഒരു സ്ത്രീയുമൊത്ത് ആട് ആന്റണി കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതനുസരിച്ച്
പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിരീക്ഷിക്കാനേര്പ്പെടുത്തിയതായി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി ആര് ജയശങ്കര്‍ മൊഴി നല്കി.
ആട് ആന്റണി വീട്ടിലെത്തിയിട്ടുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചപ്പോള്‍ കൊല്ലത്തു നിന്ന് പൊലിസ് സംഘം തന്റെ നേതൃത്വത്തില്‍ അങ്ങോട്ടേയ്ക്ക് തിരിച്ചതായും എന്നാല്‍ അതിനിടെ പാലക്കാട് നിന്നുള്ള പൊലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചുവെന്നും ജയശങ്കര്‍ കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."