മുന്‍ എ.ടി.എസ് തലവന്‍ ജീവനൊടുക്കി
മുംബൈ: മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ മുന്‍ തലവനായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് സര്‍വിസില്‍ നിന്ന് ദീര്‍ഘ അവധിയെടുത്തിരിക്കുകയായിരുന്നു അദ്ദേഹം. സര്‍വിസ് റിവോള്‍വറില്‍ നിന്ന് സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയതെന്ന് പൊലിസ് പറഞ്ഞു.
രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളുടെ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഹിമാന്‍ഷു റോയ്. 1988 ബാച്ച് ഐ.പി.എസ് ഓഫിസറാണ് അദ്ദേഹം.
അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വിഷാദത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
നിലവില്‍ അഡിഷനല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലിസാണ് ഹിമാന്‍ഷു. 2013ല്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ചിരുന്നത് ഹിമാന്‍ഷു റായുടെ നേതൃത്വത്തിലായിരുന്നു. മാധ്യമപ്രവര്‍ത്തകനായ ജെഡെയുടെ കൊലപാതക കേസും അദ്ദേഹമാണ് കൈകാര്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."