HOME
DETAILS

  
backup
May 12 2018 | 02:05 AM

533461-2

ജില്ലയില്‍ മലമ്പനി നിവാരണയജ്ഞം തുടങ്ങി

തിരുവന്തപുരം: മലമ്പനി നിവാരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കം. ജില്ലയില്‍ 2020 ഓടുകൂടി മലമ്പനി നിവാരണം സാധ്യമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
മലമ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ നിയന്ത്രണ പ്രവര്‍ത്തനങ്ങളും മലമ്പനി രോഗസാധ്യതയുളളവരില്‍ കൃത്യമായ പരിശോധനയും കൊതുക് നശീകരണപ്രവര്‍ത്തനങ്ങളും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജങ്ങളുടെയും സഹകരണം വേണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസ് 2020ല്‍ സംഘടിപ്പിച്ച മലമ്പനി നിവാരണം ജില്ലാതല ഔദ്യോഗിക പ്രഖ്യാപനം വഴുതയ്ക്കാട് വനശ്രീ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി തദ്ദേശീയ മലമ്പനി ഇല്ലാതാക്കുക. മലമ്പനി മൂലമുള്ള മരണം ഒഴിവാക്കുക.
അതിഥി തൊഴിലാളികളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ പോയി തിരികെ വരുന്നവരില്‍ നിന്നും തദ്ദേശീയര്‍ക്ക് മലമ്പനി ഉണ്ടാകുന്നത് തടയുക എന്നിവയാണ് മലമ്പനി നിവാരണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി അതിഥി തൊഴിലാളികളിലും മത്സ്യബന്ധനത്തിനായും പഠനാവശ്യങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ പോയി തിരിച്ചുവരുന്നവരിലും പനിയുണ്ടായാല്‍ രക്തപരിശോധന നിര്‍ബന്ധമായും നടത്തുകയും ഇവരുടെ താമസസ്ഥലങ്ങളിലും പരിസരത്തും കൊതുക് നശീകരണപ്രവര്‍ത്തനങ്ങളും ഉറവിടനശീകരണപ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണം. കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷനായി. മലമ്പനി നിവാരണം 2020 ഓടെ ശില്‍പശാലയുടെ ഉദ്ഘാടനം അഡീ. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു.
ശില്‍പശാലയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നീനാ റാണി, ജില്ലാ മലേറിയ ഓഫിസര്‍ രാജശേഖരന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി പ്രീത, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദേവദാസ്, വാമനപുരംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹില്‍ക്ക് രാജ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി പ്രസംഗിച്ചു. തുടര്‍ന്ന് ആരോഗ്യ ജാഗ്രതാപ്രവര്‍ത്തനങ്ങളുടെ അവലോകനം, ആരോഗ്യ ബോധവല്‍ക്കരണ പ്രദര്‍ശനം എന്നിവ നടത്തി.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുതല അധ്യക്ഷന്‍മാര്‍, ഹരിതകേരളം, ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago
No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago