ശശി തരൂര്‍ എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം പ്രദേശങ്ങളെ തിരുവനന്തപും റവന്യൂ ഡിവിഷണല്‍ ഓഫിസിന്റെ പരിധിയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ച് ഡോ. ശശി തരൂര്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
റവന്യൂ ഡിവിഷനല്‍ ഓഫിസിന്റെ പരിധിയിലായിരുന്ന നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നീ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി നെടുമങ്ങാട്ടെ വാളിക്കോടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ആസ്ഥാനമാക്കി നെടുമങ്ങാട് നാമധേയത്തില്‍ ഒരു പുതിയ റവന്യു ഡിവിഷന്‍ ഈ അടുത്ത കാലത്താണ് രൂപീകരിച്ചത്. എന്നാല്‍ ഭരണ സൗകര്യാര്‍ത്ഥം എന്ന നിലയിലാണ് ഈ ഡിവിഷന്‍ രൂപീകരിച്ചിട്ടുള്ളതെങ്കിലും നെയ്യാറ്റിന്‍കര പാറശ്ശാല കോവളം പ്രദേശത്തെ ജനങ്ങള്‍ക്ക് ആകമാനം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനമാണ് ഇതെന്ന് അദ്ദേഹം കത്തില്‍ അറിയിച്ചു. ഈ തീരുമാനത്തിനെതിരേ പ്രദേശത്ത് രാഷ്ട്രീയഭേദമന്യേയുള്ള പൊതു സമൂഹം വിവിധങ്ങളായ പ്രതിഷേധ സമരപരിപാടികള്‍ നടത്തിവരികയാണ്. പുതിയ ഡിവിഷണല്‍ ഓഫീസിന്റെ രൂപീകരണം നെയ്യാറ്റിന്‍കര താലൂക്കുകാര്‍ക്ക് വളരെ അസൗകര്യമാണ്.
നിലവില്‍ തിരുവനന്തപുരം കുടപ്പനക്കുന്നില്‍ സ്ഥിതി ചെയ്യുന്ന റവന്യു ഡിവിഷണല്‍ ഓഫിസിലേക്ക് നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള ദൂരം 22 കിലോമീറ്റര്‍ ആയിരിക്കെ നിര്‍ദ്ദിഷ്ട ആര്‍.ഡി.ഓഫീസിലേക്ക് പോകാന്‍ കാട്ടാക്കട വഴി 34 കിലോമീറ്ററും, പാറശ്ശാല തിരുവനന്തപുരം ആര്‍.ഡി ഓഫീസ് 32 കിലോമീറ്ററും, നിര്‍ദ്ദിഷ്ട ഓഫിസിലേക്ക് പാറശ്ശാലയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് (കള്ളിക്കാട് വഴി) 48 കിലോമീറ്ററുമാണ്. പൊഴിയൂര്‍പൂവാര്‍ നിവാസികള്‍ക്ക് ഓഫിസിലേക്ക് എത്തുന്നതിന് 50 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."