HOME
DETAILS

നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താല്‍ പൂര്‍ണം

  
backup
May 12 2018 | 02:05 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9-2

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഇന്നലെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പുതുതായി നിലവില്‍ വന്ന നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. കട-കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ സര്‍വിസ് നടത്തി. പാറശാല, വെള്ളറട, പുവാര്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ നിന്ന് വൈകിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തി. സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടന്നു.
ജനദ്രോഹപരമായ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര താലൂക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമര പ്ര ക്ഷോപങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ റവന്യൂ ഡിവിഷന്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന റവന്യു ഡിവിഷനെ നെടുമങ്ങാട്ടേയ്ക്ക് മാറ്റി കൊണ്ട് പോയത്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും നെടുമങ്ങാട് എത്തുക എന്നത് ദുഷ്‌കരമാണ്. ഈ സാഹചര്യം ഉള്‍ക്കൊള്ളാതെയും താലൂക്കിന്റെ ഭൂമിശാസ്ത്രം മനസിലാക്കാതെയും സര്‍ക്കാര്‍ കൈകൊണ്ട നടപടി അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് ആക്ഷേപമുയരുകയാണ്.
നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് ആര്‍.ഡി.ഒയ്ക്ക് കീഴിലാക്കിയത് ദുരുദ്ദേശത്തോടെയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഒന്നുകില്‍ നെയ്യാറ്റിന്‍കര ആസ്ഥാമമായി റവന്യൂ ഡിവിഷന്‍ അനുവദിക്കണം. അല്ലെങ്കില്‍ തിരുവനന്തപുരത്ത് തന്നെ നിലനിറുത്താന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ കൈകൊള്ളണം. അല്ലാത്ത പക്ഷം ഇതിലും വലിയ സമര പ്രക്ഷോപങ്ങള്‍ സര്‍ക്കാര്‍ കാണേണ്ടിവരുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് പറഞ്ഞു. ഇന്നലെ രാവിലെ ഹര്‍ത്താല്‍ അനുകൂല പ്രകടനങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, മണ്ഡലം പ്രസിഡന്റ് അവനീന്ദ്രകുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, അഡ്വ. വിനോദ്‌സെന്‍, ജോസ് ഫ്രാങ്ക്‌ളിന്‍, നീനോ അലക്‌സ്, ആര്‍.ഒ അരുണ്‍, അഡ്വ. സജിന്‍ലാല്‍, സുമകുമാരി നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  19 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  33 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago