മുളങ്കാടകം ശ്മശാനത്തിലെ മരം മോഷണം അന്വേഷിക്കണം
കൊല്ലം: മുളങ്കാടകം ശ്മശാനത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന വന്‍ ആഞ്ഞിലി മരം മുറിച്ചുകടത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സിറ്റി സെക്രട്ടറി എ. ബിജു ആവശ്യപ്പെട്ടു.
ചുറ്റുമതില്‍ നിര്‍മിക്കുന്നതിനായി പാഴ്മരങ്ങള്‍ മുറിച്ചുമാറ്റുന്നു എന്ന വ്യാജേനയാണ് ഈ മരം മുറിച്ചുമാറ്റിയത്. അധികാരികളുടെ ഒത്താശയോടെ പൊതുമുതല്‍ മോഷ്ടിച്ചുകടത്തുകയായിരുന്നുവെന്ന് വ്യക്തമായി. സംഭവം പരസ്യമായപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സോമില്ലില്‍ സൂക്ഷിച്ചിരുന്ന മരം കോര്പറേഷന് ശക്തികുളങ്ങര സോണല്‍ ഓഫിസില്‍ കൊണ്ടിടുകയായിരുന്നു. കോര്‍പറേഷനിലെ എല്‍.ഡി.എഫ് ഭരണത്തെ എതിര്‍ക്കുന്നവര്‍ക്ക് ആയുധം നല്കുന്ന നടപടിയാണ് മേയര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് കോര്പറേഷന് ഭരണത്തിന്റെ പ്രതിഛായയെ തന്നെ ബാധിക്കും. ഈ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ മേയര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."