സഊദിയില്‍ സൈന്യത്തിനു നേരെ വെടിവയ്പ്; ഒരു മരണം
റിയാദ്: സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ശീഈ ഭൂരിപക്ഷ മേഖലയായ ഖത്തീഫിലാണ് ആക്രമണം. സുരക്ഷാ സേന പട്രോളിങ് നടത്തുന്നതിനിടെ ഖതീഫ് സെന്‍ട്രല്‍ ആശുപത്രിക്കു സമീപം കാറിലെത്തിയ ഭീകരന് നിറയൊഴിക്കുകയായിരുന്നു. പട്രോളിങ് വിഭാഗം തലവനാണു വെടിയേറ്റു മരിച്ചത്.
സുരക്ഷാ ഭടന് ഫഹദ് അല്‍റുവൈലി ഭീകരരുടെ കാര്‍ തടയാനുള്ള ശ്രമത്തിനിടെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് സുരക്ഷാ സേന തലവന്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹപ്രവര്ത്തകന് തിരിച്ചടിച്ചപ്പോള്‍ അക്രമികള്‍ തൊട്ടടുത്തു കാത്തിരിക്കുകയായിരുന്നു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഭീകരര്‍ സഞ്ചരിച്ച കാറില്‍ പെട്രോള്‍ ബോംബുകള്‍ കണ്ടെത്തി. തിരക്കേറിയ സമയത്ത് രോഗികളും വഴിപോക്കരും അടക്കമുള്ളവരുടെ ജീവന് വകവെക്കാതെ വെടിവെപ്പ് നടത്തുകയും ഡോക്ടറുടെ കാര്‍ തട്ടിയെടുക്കുകയും ചെയ്ത് രക്ഷപ്പെട്ട ഭീകരര്‍ക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."