ഖനനത്തിന് ഇ-പാസ് സംവിധാനം ഒരുക്കും
തിരുവനന്തപുരം: ഖനനം പൊതുമേഖലയില്‍ പരിമിതപ്പെടുത്തി, ലൈസന്‍സ് സമ്പ്രദായത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഇ-പാസ് സംവിധാനം ഒരുക്കുമെന്നും പീഡിത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയും ഏകജാലകം വഴി പുതിയ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുന്ന പുതിയ വ്യവസായ നയം ഇടതു സര്‍ക്കാര്‍ ഇന്നലെ നയപ്രഖ്യാപനത്തിലൂടെ വെളിപ്പെടുത്തി. നാളികേരം, നേന്ത്രപ്പഴം, ചക്ക, കൈതച്ചക്ക എന്നീ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളും. വ്യവസായിക മേഖല പരിപോഷിക്കുന്നതിന് സാങ്കേതിക വിദ്യ ഉറപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെസഹായത്തോടെ വ്യവസായിക എസ്‌റ്റേറ്റുകള്‍ ആരംഭിക്കുമെന്നും നയപ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
പാട്ടത്തിനെടുത്ത് കശുമാവ് കൃഷി
കശുവണ്ടിയുടെ ലഭ്യതക്കുറവ് നേരിടുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സ്ഥലം പാട്ടത്തിനെടുത്ത് കശുമാവ് കൃഷി ചെയ്യുമെന്ന് സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറയുന്നു. ഫാക്ടറികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ യഥാക്രമം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കശുമാവ് കൃഷിയ്ക്ക്് പ്ലാന്റേഷന്‍ പദവി നല്‍കുന്നകാര്യവും ആലോചിക്കുമെന്നും നയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."