HOME
DETAILS

വെങ്ങപ്പള്ളിയില്‍ മരം വീണ് വീട് തകര്‍ന്നു; മൂന്ന് കുട്ടികള്‍ക്ക് പരുക്ക്

  
backup
May 12, 2018 | 6:20 AM

%e0%b4%b5%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%80

 

വെങ്ങപ്പള്ളി: വെങ്ങപ്പളളി ലന്‍ഡ്‌ലെസ് കോളനിയില്‍ മരംവീണ് വീട് തകര്‍ന്നു. പിഞ്ചു കുഞ്ഞുള്‍പടെ മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. പൂവല്ലൂര്‍ മുസ്തഫയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലാണ് അപകടം. മുസ്തഫയുടെ മക്കളായ ഫിനു ഫാത്തിമ (9), റിഫ്‌ന ഫാത്തിമ (7), പത്ത് മാസം പ്രായമുള്ള മുസമ്മില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നിസാര പരുക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. റവന്യൂ ഭൂമിയായതിനാല്‍ മരം മുറിച്ചു നീക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് അപകടത്തിന് കാരണം.
നിരവധി തവണ വില്ലേജ് ഓഫിസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. അടുത്തടുത്ത വീടുകളുള്ള ലാന്‍ഡ്‌ലസ് കോളനിയില്‍ നിരവധി മരങ്ങള്‍ ഇനിയുമുണ്ട്. ഈ മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടി വേണമെന്നാണ് ആവശ്യവും ശക്തമായി. അപകട സമയം കുട്ടികളും മാതാവും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  12 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  12 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  12 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  12 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  12 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  12 days ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  12 days ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  12 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  12 days ago