കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം: മുനവ്വറലി തങ്ങള്‍
പാലക്കാട്: കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ദൗത്യ നിര്‍വഹണത്തില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കെ.എസ്.ടി.യു ജില്ലാ ദ്വിദിന നേതൃക്യാംപ് ധോണി ലീഡ് കോളജ് കാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ ചരിത്ര സത്യങ്ങള്‍ മാറ്റി മറിച്ചും വികലമായി ചിത്രീകരിച്ചും കേന്ദ്ര ഭരണകൂടം വിദ്യാഭ്യാസ മേഖലയിലും ഫാസിസം നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തീര്‍ത്തും അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണെന്നും ഇതിനെതിരായി മതേതര കൂട്ടായ്മകള്‍ ശക്തിപ്പെടണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. പി.ഇ.എ സലാം മുഖ്യപ്രഭാഷണം നടത്തി. കരീം പടുകുണ്ടില്‍, സി.എം അലി, സിദ്ദീഖ് പാറോക്കോട്, വി.ടി.എ റസാഖ്, വി.പി ഫാറൂഖ്, ടി. നാസര്‍, കെ .ഷറഫുദ്ദീന്‍, എ. മൊയ്തീന്‍ പ്രസംഗിച്ചു. സംഘടനാ സെഷന്‍ എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. ഉണ്ണീന്‍കുട്ടി അധ്യക്ഷനായി. പൊതു വിജ്ഞാന പ്രശ്‌നോത്തരിക്ക് എസ്.എം നൗഷാദ്ഖാന്‍ നേതൃത്വം നല്‍കി. കെ.ടി അബ്ദുല്‍ ജലീല്‍, ഹംസത്ത് മാടാല, എം.എസ് കരീം മസ്താന്‍, നാസര്‍ കൊപ്പം, റഷീദ് ചതുരാല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."