HOME
DETAILS

മദ്യക്കമ്പനി ഊറ്റുന്നത് കണക്കില്ലാത്ത ഭൂഗര്‍ഭജലം

  
backup
March 16 2017 | 21:03 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%8a%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d


കൊല്ലങ്കോട്: വന്‍തോതില്‍ ഭൂഗര്‍ഭജലചൂഷണം നടത്തുന്ന മദ്യനിര്‍മാണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യം ശക്തമാകുന്നു. മീങ്കര ഡാമിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ സ്പിരിറ്റ്‌സ് മദ്യ ഫാക്‌റിയാണ് ദിനംപ്രതി പത്തു ലക്ഷത്തിലധം ലിറ്റര്‍ വെള്ളം ഭൂഗര്‍ഭ കുഴല്‍കിണറുകളിലൂടെ ചോര്‍ത്തിയെടുത്ത് മദ്യം നിര്‍മിക്കുന്നത്.  
ദിനംപ്രതി അയ്യായിരം കെയ്‌സ് മദ്യമാണ് ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ വി.പി. നിജാമുദ്ദീന്‍ നല്‍കിയ വിവരാവകാശ നിയമത്തിനുള്ള മറുപടിയായി എക്‌സൈസ് വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ഇരുപതിനായിരം കെയ്‌സ് വരെ മദ്യമാണ് നിര്‍മിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആറു കെയ്‌സ് മദ്യം നിര്‍മിക്കുവാന്‍ 150 ലിറ്റര്‍ ജലമാണ് ആവശ്യമായി വരുന്നത്. ഇതിനുപുറമെ മദ്യം നിറക്കുന്ന ബോട്ടിലുകള്‍ കഴുകുന്നതിനും യന്ത്രങ്ങള്‍ ഇടക്കിടെ ശുചീകരിക്കുന്നതിനുമായി വന്‍ തോതില്‍ വെള്ളം ഉപയോഗിക്കുന്നതിനാല്‍ ഭൂഗര്‍ഭജലചൂഷണം അമിതമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ആറിലധികം ബ്രാന്റുകളിലായി മദ്യം നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ തമിഴ്‌നാട്ടിലേക്കും കേരളത്തിലെ ബീവറേജസിനും മദ്യം നിര്‍മിച്ചു നല്‍കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. നാലിലധികം കുഴല്‍കിണറുകള്‍ സ്ഥാപിച്ച് വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റുന്നതു മൂലം പരിസരപ്രദേശങ്ങളായി തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലും മീങ്കരയോടടുത്ത് പ്രദേശങ്ങളിലും ഭൂഗര്‍ഭജലം കൂടുതല്‍ താഴ്ചയിലേക്ക് പോയിരിക്കുകയാണ്. 300 അടിയല്‍ നീരുറവ കണ്ടെത്തിയിരുന്ന കുഴല്‍കിണറുകളില്‍ നിലവില്‍ 860-910 അടിയിലധികം താഴ്ചയിലേക്ക് പോയിരിക്കുകയാണ്.
മദ്യ ഫാക്ടറിയില്‍നിന്നും ഉള്‍പാദിപ്പിക്കുന്ന മദ്യത്തിന്റെ കണക്ക് ശേഖരിച്ച് സര്‍ക്കാറിലേക്കു നല്‍കുന്നതിനായി ഫാക്ടറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓഫിസ് മുറിയുണ്ടെങ്കിലും ഇവിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉണ്ടാവാറില്ല. കമ്പനി നല്‍കുന്ന കണക്കനുസരിച്ചാണ് സര്‍ക്കാറിലേക്ക് മദ്യ ഉല്‍പാദനത്തിന്റെ കണക്ക് ലഭിക്കുന്നത്. ഇതു മൂലം കമ്പനിക്ക് വന്‍തോതില്‍ ലാഭമാണ് സര്‍ക്കാറിനെ വെട്ടിച്ച് നേടികൊണ്ടിരിക്കുന്നതെന്ന് മുതലമടയിലെ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ പൊതുവഴിയില്‍ ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നതായുള്ള പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ പരിശോധിക്കുമെന്നും ജലചൂഷണം നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഉപയോഗിക്കുന്നതിന്റെ 25 ശതമാനം ഭൂഗര്‍ഭജലം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ മദ്യഫാക്ടറി പഞ്ചായത്ത് നിബന്ധനയോടെ അനുവാദം നല്‍കിയിട്ടുണ്ടെന്ന് മുതലമട പഞ്ചായത്ത് പ്രസിന്റ് ബേബി സുധ പറഞ്ഞു.
ഭൂഗര്‍ഭജലം ഊറ്റുന്നതിനുപുറമെ സര്‍ക്കാറിനെ പറ്റിച്ച് മദ്യങ്ങള്‍ നികുതി അടക്കാതെ ഉല്‍പാദിപ്പിക്കുന്ന തമിഴ്‌നാട്ടിലും കര്‍ണാടകയിലും വില്‍പന നടത്തിവരുന്ന മദ്യകമ്പനിക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഗണേശ് വേടരി ആവശ്യപെട്ടു.
എക്‌സൈസ് ഉദ്യോഗസ്ഥരെ പോലും മദ്യകമ്പനിയില്‍ പ്രവേശിപ്പിക്കാതെ മദ്യകമ്പനി നല്‍കുന്ന കണക്കുകള്‍ മാത്രം ശേഖരിക്കുന്ന എക്‌സൈസ് അധികൃതര്‍ മദ്യ കമ്പനിയുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത വേനലിലും ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന കമ്പനി അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ജനകീയ സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago