കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരളത്തിന് പുറമെ കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും കനത്ത മഴയുണ്ടാകും. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വിദര്‍ഭ, ഛത്തിസ്ഗഡ്, ബിഹാര്‍, തെലങ്കാന, ആന്ധ്രയുടെ വടക്കന്‍ തീരം, തെക്കന്‍ കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റും ഇടിമിന്നലുമുണ്ടാകും. അതേസമയം പശ്ചിമബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും കനത്ത കാറ്റും ഇടിയോട് കൂടി മഴയുമുണ്ടാകും.
കാറ്റിന് 50 മുതല്‍ 70 കിലോമീറ്റര്‍ വരെയായിരിക്കും മണിക്കൂറിലെ വേഗം. രാജസ്ഥാനില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മണല്‍ക്കാറ്റ് ശക്തമായി തുടരും. കാലാവസ്ഥയിലുണ്ടാകുന്ന പുതിയ മാറ്റം ഇന്നു മുതല്‍ പ്രകടമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡല്‍ഹിയില്‍ 43 ഡിഗ്രിക്കു മുകളില്‍ ചൂട് രണ്ടു ദിവസങ്ങളിലായി അനുഭവപ്പെട്ടു. ഇവിടെ ഇന്നും നാളെയും മഴയുണ്ടാകുമെന്ന സൂചനകള്‍ കാലാവസ്ഥാ കേന്ദ്രം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."