HOME
DETAILS

ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതിയില്‍ ഭിന്നത രൂക്ഷമാകുന്നു

  
backup
June 25 2016 | 03:06 AM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ad%e0%b4%b0%e0%b4%a3

ഈരാറ്റുപേട്ട: നഗരസഭ ഭരണസമിതിയില്‍ സി.പി.എമ്മും കേരളാ കോണ്‍ഗ്രസ് സെക്കുലറും തമ്മില്‍ ഭിന്നത മൂലം ഭരണം പ്രതിസന്ധിയില്‍.
നഗരസഭയില്‍ നാലര വര്‍ഷമായി അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വിത്യാസമാണ് ഭരണം പ്രതിസന്ധിയിലാക്കിയത്.
ജി.ഡി.പി ഓഫിസിലെ അക്കൗണ്ടിങ് സെല്‍ സ്ഥിരം ക്ഷണിതാവായിരുന്ന വ്യക്തിയെയാണു നഗരസഭാ പിരിച്ചുവിട്ടത്.
നഗരസഭയ്ക്കായി വലിയ ഗ്രാന്‍ുകള്‍ നേടിയെടുക്കുന്നതിനായി പരിചയ സമ്പന്നനായ ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന ആവശ്യമാണു തര്‍ക്കത്തിനിടയാക്കിയത്. നഗരസഭയ്ക്കു ലഭിക്കുന്ന പ്രത്യേക ഫണ്ടുകള്‍ വിനിയോഗത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനു പ്രത്യേക സോഫ്റ്റ് വെയറില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.കെ.എമ്മില്‍ നിന്നു പരിശീലനം നേടിയ വ്യക്തിയായിരുന്ന എം.ബി.എ ബിരുദധാരിയായ ഈ താല്‍ക്കാലിക ജീവനക്കാരന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇദ്ദേഹത്തെ പിരിച്ചു വിട്ടത്.
ഇതുവരെയും പകരം നിയമനവും നടത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് ലോകബാങ്കില്‍ നിന്നും ലഭിക്കേണ്ട നാലുകോടി രുപയുടെ പദ്ധതി അവതാളത്തിലാകുന്ന അവസ്ഥയാണുള്ളത്.
ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗും കോണ്‍ഗ്രസും കൂടി ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ച് വോട്ടിനിട്ടപ്പോള്‍ ഏഴിനെതിരേ 18 വോട്ടുകള്ക്കു പ്രമേയം പാസായി. ഇതോടെ ഭരണപക്ഷത്തിനു ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥ സംജാതമായി. എന്നാല്‍ കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കാന്‍ ഇതുവരെയും ചെയര്‍മാന്‍ തയാറായിട്ടില്ലാ.
 വരുംദിവസങ്ങളില്‍ പ്രശ്‌നം രൂക്ഷമാകാനാണു സാധ്യത. നിലവില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ സി.പി.എം ഒന്‍പത്, മുസ്‌ലിം ലീഗ് എട്ട്, കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നാല്, എസ്.ഡി.പി.ഐ നാല്, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെയാണു കക്ഷിനില. ഇദ്ദേഹത്തെ തിരിച്ചെടുത്തില്ലെങ്കില്‍ നഗരസഭ ഭരണസമിതിയില്‍ സി.പി.എമ്മും കേരളാ കോണ്‍ഗ്രസ് സെക്കുലറും തമ്മില്‍ ഭിന്നത മുതലെടുത്ത് യു.ഡി.എഫ്, ഈരാറ്റുപേട്ട നഗരസഭയിലെ എല്‍.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago