മെട്രോപോളിസ് ഗ്രീന്‍ഫീള്‍ഡ് ലബോറട്ടറി തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം: പ്രമുഖ ഹെല്‍ത്ത് കെയര്‍ ശൃംഘലയായ മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലബോറട്ടറിയുടെ കൂടുതല്‍ നിലവാരമുള്ള ഗ്രീന്‍ഫീള്‍ഡ് ലബോറട്ടറി തിരുവനന്തപുരത്ത് ആരംഭിച്ചു. വൈദ്യുതി-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുതിയ ഗ്രീന്‍ഫീള്‍ഡ് ലബോറട്ടറി ഉദ്ഘാടനം ചെയ്തത്. മെട്രോപോളിസിന്റെ കേരളത്തിലെ ആദ്യത്തെ ഗ്രീന്‍ഫീള്‍ഡ് ലബോറട്ടറി ആണിത്. ലബോറട്ടറിയില്‍ ഇ.സി.ജി, എല്ലാതരത്തിലുമുള്ള രക്ത പരിശോധനകള്‍, മികച്ച നിലവാരമുള്ള പ്രത്യേക ടെസ്റ്റുകള്‍ എന്നിവ ലഭ്യമാണ്.
ആഗോളതലത്തിലെ തന്നെ മികച്ച സാങ്കേതിക ഉപകരങ്ങളും ടെസ്റ്റ് കോമ്പിനേഷനുകളുമാണ് ഇവിടുള്ളത്. ഓരോ ടെസ്റ്റിലും കൃത്യത ഉറപ്പാക്കാന്‍ വ്യത്യസ്ത തരത്തിലുള്ള മൂന്നു പരിശോധനകളാണ് ഗ്രീന്‍ഫീള്‍ഡ് ലബോറട്ടറിയില്‍ നടത്തുക.
പതോളജിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ബയോകെമിസ്റ്റ്, ഇമ്മ്യൂണോളജിസ്റ്റ് തുടങ്ങിയവയുടെ സേവനവും ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപമുള്ള ചാലക്കുഴി റോഡിലെ ശാരദ ടവറിലാണ് പുതിയ ലബോറട്ടറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."