HOME
DETAILS

അജ്ഞാതരുടെ വെടിയേറ്റ് സഊദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

  
backup
June 25 2016 | 04:06 AM

25698

ദമ്മാം: പട്രോള്‍ നടത്തുകയായിരുന്ന ട്രാഫിക് സംഘത്തിനു നേരെ സഊദിയില്‍ അജ്ഞാതരുടെ ആക്രമണം. ഒരു സുരക്ഷാ സേനാംഗം കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ സ്ഥിരം സംഘട്ടനങ്ങള്‍ നടക്കുന്ന ശീഈ ഭൂരിപക്ഷ പ്രദേശമായ ഖത്വീഫിലെ അവാമിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

പതിവു പട്രോളിങില്‍ ഏര്‍പ്പെട്ട സംഘത്തിനു നേരെ നടന്ന വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ഫൈസല്‍ അല്‍ ഹര്‍ബിയാണ് കൊല്ലപ്പെട്ടതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. തീവ്രവാദ ബന്ധം ഉള്‍പ്പെടുത്തി ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.

അവാമിയ ഉള്‍പ്പെടുന്ന ഖത്വീഫ് മേഖലയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച രാത്രി പിടികിട്ടാപ്പുള്ളിയായ തീവ്രവാദിയെ പൊലിസ് വെടിവെച്ചു കൊന്നിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന വെടിവെപ്പില്‍ അഞ്ചു പേരും ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പൊലിസുകാരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങളും വെടിവെപ്പുകളും ഈ മേഖലയില്‍ വ്യാപകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളാൾ ഉറൂസ് ഇന്നാരംഭിക്കും ; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും 

organization
  •  a few seconds ago
No Image

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി

Kerala
  •  43 minutes ago
No Image

കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി;  പരാതി നല്‍കിയതിനു പിന്നാലെ  ആക്രമണവും

Kerala
  •  an hour ago
No Image

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

Others
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ് 

Kerala
  •  2 hours ago
No Image

100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ

uae
  •  3 hours ago
No Image

പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം

uae
  •  3 hours ago
No Image

ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി

Kerala
  •  3 hours ago
No Image

അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  4 hours ago