എട്ടാം ക്ലാസ് പ്രവേശനത്തിന് പണപ്പിരിവ്: ആരോപണം കെട്ടിച്ചമച്ചതെന്ന് പി.ടി.എ ഭാരവാഹികള്‍
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിലെ പ്രവേശനത്തിന് വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥലം എം.എല്‍.എയായ പാറക്കല്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തോടൊപ്പം ബഹുജന പങ്കാളിത്വത്തോടെ വിഭവസമാഹരണം നടത്തണമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുതിയ അഡ്മിഷനുമായി ബന്ധപ്പെട്ട് പി.ടി.എ കമ്മിറ്റി രക്ഷിതാക്കളുടെ യോഗം വിളിക്കുകയും യോഗത്തില്‍ സ്‌കൂള്‍ വികസന പ്രവര്‍ത്തനത്തില്‍ കഴിയുന്ന സംഭവാന നല്‍കണമെന്ന് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ വളച്ചൊടിച്ചാണ് എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് അഡ്മിഷന്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തില്‍ 12000 രൂപയോളം അഡ്മിഷന്‍ ഇനത്തില്‍ കുട്ടിയുടെ ഫീസായി രക്ഷിതാക്കളില്‍നിന്ന് വ്യാപകമായി ഈടാക്കുന്നുവെന്ന വിധേന സോഷ്യല്‍മീഡിയകളില്‍ അടക്കം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും ഭാരവാഹികളായ കെ.പി അബ്ദുറസാഖ്, കേളോത്ത് റഷീദ്, വി.വി അനസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."