സേവ് 'മ്മളെ കുട്ടി' പദ്ധതിയിലൂടെ വിദ്യാര്‍ഥികളെ ദത്തെടുക്കും
കോഴിക്കോട്: സ്‌കൂളുകളില്‍ നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ആഭിമുഖ്യത്തില്‍ അടുത്ത അധ്യയനവര്‍ഷം 'മ്മളെ കുട്ടി' എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ജില്ലയിലെ ഓരോ വിദ്യാലയത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുട്ടിയെ ദത്തെടുത്തു സഹായം നല്‍കുന്ന പദ്ധതിയാണിത്. ജില്ലയിലെ സഹകരണ ബാങ്കുകളുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുക. ഓരോ സ്‌കൂളിലും ജനപ്രതിനിധി, പി.ടി.എ പ്രസിഡന്റ്, പ്രധാനാധ്യാപകന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സമിതി ഇതിനായി രൂപീകരിക്കും.
അടുത്ത അധ്യയനവര്‍ഷം നാലുലക്ഷം തുണിസഞ്ചികള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനും സേവിന്റെ യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ സുരേഷ്‌കുമാര്‍ അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രന്‍, ടി.വി രാജന്‍, സുമ പള്ളിപ്രം, ആഷോ സമം, എ. ശ്രീവത്സന്‍, വടയക്കണ്ടി നാരായണന്‍, അബ്ദുല്ല സല്‍മാന്‍, വി. മനോജ്കുമാര്‍, നിര്‍മല ജോസഫ്, കെ. സുരേന്ദ്രനാഥ്, ഇ.എം രാജന്‍, സുബീഷ് ഇല്ലത്ത് സംസാരിച്ചു.
ടി.വി രാജന്‍, ആഷോ സമം എന്നിവര്‍ ഉപദേശകസമിതിയും ഇ.കെ സുരേഷ്‌കുമാര്‍ (ചെയര്‍മാന്‍), പ്രൊഫ. ശോഭീന്ദ്രന്‍ (കണ്‍വീനര്‍), വടയക്കണ്ടി നാരായണന്‍ (കോഡിനേറ്റര്‍) എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരണ സമിതിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."