'ദേശീയപാത; നഷ്ടപരിഹാരം അപര്യാപ്തം'
തേഞ്ഞിപ്പലം: ദേശീയപാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഭൂമിയും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടമാകുന്നവര്‍ക്ക് ഒരു കിലോമീറ്ററിനു കേന്ദ്രം നിശ്ചയിച്ച നഷ്ടപരിഹാര തുകയായ ആറു കോടി രൂപ തുച്ഛമാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ മൂന്നിയൂര്‍ മേഖലാ യോഗം.
കിലോമീറ്ററിന് 50 കോടി രൂപയെങ്കിലും നഷ്ടപരിഹാരം കേന്ദ്രത്തില്‍നിന്ന് അനുവദിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടം സമ്മര്‍ദം ചെലുത്തണമെന്നു ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു. ഒരു കിലോമീറ്റര്‍ നീളത്തില്‍ ശരാശരി ഏഴ് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുന്നത്. കൂടാതെ ഇരുവശത്തുമായി ശരാശരി 100 കെട്ടിടങ്ങള്‍ പൊളിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പി.കെ പ്രദീപ് മേനോന് അധ്യക്ഷനായി. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ചാന്ത് അബു പടിക്കല്‍, എന്‍. കുഞ്ഞാലന്‍ ഹാജി, സി.പി യൂനസ് മാസ്റ്റര്‍, സൈതലവി തലപ്പാറ, ഷൂക്കൂര്‍ പൂക്കാടന്‍, ഇല്യാസ് തലപ്പാറ, സി പി.അബ്ദുള്ള, ടി.പി തിലകന്, കെ.പി പോള്‍, ഇഖ്ബാല്‍ പടിക്കല്‍, ജലീല്‍ ചേളാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."