മന്ത്രിയുടെ പ്രഖ്യാപനമുണ്ടായിട്ടും അധ്യാപകരുടെ ശമ്പളം മുടങ്ങുന്നു
കയ്പമംഗലം: അധ്യാപകരുടെ ശമ്പളം മുടക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറച്ച പ്രഖ്യാപാമുണ്ടായിട്ടും വലപ്പാട് സബ് ജില്ലയിലെ അധ്യാപകരുടെ ശമ്പളം മുടങ്ങുന്നതായി പരാതി. അധിക അധ്യാപകരെ വിവിധ ഗവണ്‍മെന്റെ് എയ്ഡഡ് സ്‌കൂളുകളിലേക്ക് പുനര്‍വന്യസിക്കാനുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ചില അധ്യാപകരുടെ ശമ്പളം തടയുന്നതെന്നാണ് ആരോപണം.
പുനര്‍വന്യാസം പൂര്‍ത്തിയാകുംവരെ ശമ്പളം നല്‍കേണ്ടതില്ലെന്ന മുന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ അനുസരിച്ചാണ് വലപ്പാട് എ.ഇ.ഒ. ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നാളുകളായി കൃത്യമായി ഒരു സൂപ്രണ്ട് ഇല്ലാത്തതും ജീവനക്കാരില്‍ ചിലര്‍ കൃത്യസമയത്ത് ഹാജറാകാത്തതും പരുക്കന്‍ പെരുമാറ്റവും സബ്ജില്ലയിലെ അധ്യാപകരെ ബുദ്ധിമുട്ടിലാക്കുന്നതായും അധ്യാപകര്‍ ആക്ഷേപം ഉന്നയിക്കുന്നു.
അറുപത് കുട്ടികളുള്ള എല്‍.പി.വിദ്യാലയങ്ങളില്‍ ഒഴിവുള്ള തസ്തികയില്‍ നിയമനം അംഗീകരിക്കണമെന്ന് ഗവണ്‍മെന്റ് ഓര്‍ഡറും കോടതി വിധിയും നിലനില്‍ക്കെ ഇത്തരത്തിലുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാതെ ഫയല്‍ ഇഴയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ പുതിയ ഗവണ്‍മെന്റ് എന്തെങ്കിലും അനുകൂലമായ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."