ഡിഗ്രി ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്‌മെന്റായി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ 2016-2017 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു അപേക്ഷകര്‍ക്ക് വേേു:മു.സമിിൗൃൗിശ്‌ലൃശെ്യേ.മര.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച കുട്ടികള്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റെടുത്ത് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ ജൂണ്‍ 29നകം ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 500 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 450 രൂപയുമാണ്. അഡ്മിഷന്‍ ഫീസടച്ച വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനകം ലോഗിന്‍ ചെയ്തശേഷം ലഭ്യമാകുന്ന പേജില്‍ അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം നല്‍കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കണം. അഡ്മിഷന്‍ ഫീസടച്ച വിവരം 29നു വൈകുന്നേരം അഞ്ചിനകം വെബ്‌സൈറ്റില്‍ ചേര്‍ക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ് റദ്ദാകും. ഈവിഭാഗം വിദ്യാര്‍ഥികളെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ഒന്നാം അലോട്ട്‌മെന്റില്‍ ലഭിച്ച സീറ്റില്‍ സംതൃപ്തരല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി അഡ്മിഷന്‍ ഫീസ് യഥാസമയം അടച്ച് ആ വിവരം വെബ്‌സൈറ്റില്‍ ചേര്‍ക്കണം. ഏകജാലക സംവിധാനത്തിലുള്ള ഫീസുകള്‍ വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുന്ന പ്രത്യേക ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ടി വഴി അടയ്ക്കാം. ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ചെക്ക്, ഫ്രണ്ട്‌സ് ജനസേവനകേന്ദ്രത്തില്‍ നിന്നുള്ള ചെലാന്‍ എന്നിവ സ്വീകരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."