ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ പിന്‍വലിക്കുക: എം.എസ്.എഫ്
തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാം വര്‍ഷ ഫങ്ഷണല്‍ ഇംഗ്ളീഷ് വിദ്യാര്‍ഥി ഡെല്സന് ആത്മഹത്യക്ക് ശ്രമിച്ച സംഭവം അത്യധികം ആശങ്കാജനകമാണെന്ന് എംഎസ്എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇവിടെയും നടക്കുന്നത്.ഓട്ടോണമസ് പദവി ദുരുപയോഗം ചെയ്ത് വിദ്യാര്‍ഥി വിരുദ്ധമായ നടപടികള്‍ കൈകൊള്ളുകയാണ് കോളജ്.
ആണ് പെണ് തരം തിരിവുകളും, ജാതീയമായ തരം തിരിവുകളും കോളജില്‍ നിലനില്‍ക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
ഇത്തരം ആരോപണങ്ങള്‍ ഗുരുതരമാണ്. വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണക്കാരെന്ന് പറയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ അടിയന്തിരമായി കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എംഎസ്എഫ് ജില്ലാ ആക്റ്റിങ് പ്രസിഡന്റ് അഫ്സല് യൂസഫ്, ജില്ലാ ജന.സെക്രട്ടറി അല്‍ റസിന് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."