'കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണം'
കോഴിക്കോട്: ജില്ലയിലെ ഉയര്‍ന്ന ഒ.പി, ഐ.പി രജിസ്ട്രേഷന് രേഖപ്പെടുത്തുന്ന ആശുപത്രികളിലൊന്നായ കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനത്ത് ദേശീയപാതയോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന ആശുപത്രിയില്‍ ഏറെ വാഹനാപകട കേസുകളുമെത്തുന്നുണ്ടെന്നും രണ്ടു നഗരസഭകള്‍ ഉള്‍ക്കൊള്ളുന്ന കൊയിലാണ്ടി മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ആശ്രയങ്ങളിലൊന്നാണിതെന്നും കെ. ദാസന് എം.എല്‍.എ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി.
കശ്മീരില്‍ രാജ്യത്തിനായി വീരമൃത്യുവരിച്ച ചേലിയ സ്വദേശി സുബിനേഷിന്റെ കുടുംബാംഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് കെ. ദാസന് എം.എല്‍.എ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുബിനേഷിന്റെ മാതാവിന് ആനുകൂല്യവും സഹോദരിക്ക് ജോലിയും നല്‍കുമെന്ന വാഗ്ദാനം ആറു മാസമായിട്ടും നിറവേറ്റപ്പെട്ടിട്ടില്ല. സുബിനേഷ് വീടുനിര്മാണത്തിനെടുത്ത വായ്പയിലെ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."