കുടുംബശ്രീയുടെ കീഴില്‍ ജൈവകൃഷിയിറക്കിയത് 7,200 ഹെക്ടറില്‍
മലപ്പുറം: കുടുംബശ്രീ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ ജൈവകൃഷിയിറക്കിയത് 7,200 ഹെക്ടറില്‍. മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതി പ്രകാരം 330 പുതിയ സംഘകൃഷി ഗ്രൂപ്പുകളായാണ് കൃഷിയിറക്കിയത്. ഇതോടെ 1,300ലേറെ പേര് പുതിയതായി കാര്‍ഷിക മേഖലയിലേക്കിറങ്ങി.
കൃഷിയിറക്കുന്നതിനാവശ്യമായ തുക പലിശ രഹിത വായ്പയായും ഒന്നര കോടിയോളം രൂപ ഇന്സെന്റീവായുമാണ് നല്‍കിയത്. ജില്ലയില്‍ 5,241 സംഘ കൃഷി ഗ്രൂപ്പുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിനായി ആഴ്ചച്ചന്തകളും സ്ഥിരം വിപണന കേന്ദ്രങ്ങളും കുടുംബശ്രീ ഒരുക്കി. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രമായി കുടുംബശ്രീ നടത്തിയ ചന്തകളില്‍ 50 ലക്ഷത്തോളം രൂപയുടെ കച്ചവടമാണുണ്ടായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 20 ഏക്കറോളം ഭൂമി തരിശുനിലമായി കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ സര്‍വേ നടത്തി പഞ്ചായത്തുമായി സഹകരിച്ചു സംഘ ഗ്രൂപ്പുകള്‍ വഴി കൃഷിയിറക്കി തരിശ് രഹിത ഗ്രാമം പദ്ധതി നടപ്പാക്കാനാണ് കുടുംബശ്രീ അടുത്തതായി ലക്ഷ്യമിടുന്നതെന്ന് ജില്ലാമിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."