945 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു
കുന്നംകുളം: കുന്നംകുളം നിയോജകമണ്ഡലത്തിലെ 945 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.
2016 -17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുന്നംകുളം ടൗണ്‍ റിങ് 421.5 ലക്ഷം, ഇയ്യാല്‍-ആദൂര്‍-പത്രാമംഗലം റോഡിനു 442.5 ലക്ഷം എന്നീ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. കൂടാതെ എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പെടുത്തിയിട്ടുള്ള കടവല്ലൂര്‍ പഞ്ചായത്തിലെ കാരുകുളം-വില്ലന്നൂര്‍-കല്‍വെര്‍ട്ട-കോട്ടോല്‍- റോഡിനു 20 ലക്ഷം, പോര്‍ക്കുളം പഞ്ചായത്തിലെ പാറേമ്പാടം - കലശമല - നോങ്ങല്ലൂര്‍ റോഡിനു 25 ലക്ഷം, ചൊവ്വന്നൂര്‍ പഞ്ചായത്തിലെ കാണിപ്പയ്യൂര്‍ കുരിശുപള്ളി - ചൊവ്വന്നൂര്‍ ബ്ലോക്ക് ഓഫിസ് റോഡിനു 36 ലക്ഷം പദ്ധതികള്‍ക്കും ഭരണാനുമതി ലഭിച്ചതായി കുന്നംകുളം എം.എല്‍.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ എ സി മൊയ്തീന്‍ അറിയിച്ചു.
കുന്നംകുളം നഗരത്തിന്റെ മുഖ ഛായ തന്നെ മാറി മറയുന്ന റിംഗ് റോഡിന് 44കോടിയില്‍ പരം രൂപയുടെ പദ്ധതി ക്കാണ് ഭരണാനുമതിയായത്. ബജറ്റില്‍ വകയിരുത്തിയ പ്രവര്‍ത്തിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിരമായി തുടക്കമിടാനായത് മന്ത്രി എ സി മൊയ്തീന്റെ അടിന്തിര ഇടപെടല്‍ മൂലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."