വരവൂര്‍ ഐ.ടി.ഐ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം
ചെറുതുരുത്തി: വര്‍ഷങ്ങളായി നിര്‍മ്മാണം സ്തംഭിച്ച് കിടക്കുന്ന പട്ടികജാതി വകുപ്പിന് കീഴിലുള്ള വരവൂര്‍ ഐ.ടി.ഐ കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. നിര്‍മാണം പുനരാരംഭിക്കാന്‍ മന്ത്രി എ.കെ ബാലന്‍ വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. യു.ആര്‍ പ്രദീപ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് അടിയന്തര നടപടി.
കെട്ടിട നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ക്ക് 2.33 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2010 ല്‍ 3.15 കോടി രൂപയ്ക്ക് അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ പണിയാന്‍ പട്ടികജാതി വികസന വകുപ്പ് ഭരണാനുമതി നല്‍കിയിരുന്നു. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. ഇതിനകം 82 ലക്ഷം രൂപയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 4.10 കോടി രൂപയാണ് നിര്‍മാണ ചിലവ്. ആദ്യഘട്ടമെന്ന നിലക്കാണ് 2.33 കോടി രൂപയുടെ ഭരണാനുമതി. ഈ തുക ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഉന്നതതല യോഗത്തില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ കണ്‍സ്‌ട്രെക്ഷന്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍ സി.എ ജോസഫ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ പ്രതിനിധി മൊയ്തുട്ടി, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."